ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ഒറ്റയ്ക്കിരിക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റയ്ക്കിരിക്കുമ്പോൾ

വൾക്ക് എപ്പോഴും ഒറ്റയ്ക്കിരിക്കാൻ പേടിയാണ്.ശരീരത്തിൽ ഇത്ര ചുളിവുകൾ വീണിട്ടും അവൾ ഇതുവരെ എന്നിൽ നിന്നും പിരിഞ്ഞു ഇരുന്നിട്ടില്ല. മക്കളൊക്കെ വിദേശത്താണ് . ഈ ജനിച്ച നാട്ടിലേക്ക് വരൂ... എന്ന് ഞാൻ എൻറെ മനപ്രയാസം കൊണ്ട് പറയുമ്പോൾ സഹധർമ്മിണി പറയും അവർക്ക് ജോലി തിരക്ക് ഉള്ളതുകൊണ്ടല്ലേ എന്ന് . സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഞങ്ങൾ രണ്ടുപേരും ജീവിതത്തിൽ നല്ലൊരുഭാഗം മക്കളുടെ ഭാവിക്ക് വേണ്ടിയാണ് ചെലവഴിച്ചത്.വയസ്സുകാലത്ത് ഞങ്ങളുടെ കൂടെ അവർ ഉണ്ടാകും എന്നും കരുതി. എന്നാൽ ഇന്ന് ലോകത്ത് എല്ലായിടത്തും കോവിഡ് എന്ന മഹാമാരി പടർന്നുപിടിക്കുകയാണല്ലോ.ഞങ്ങൾ രണ്ടുപേരും വൃദ്ധരായതുകൊണ്ട് പെട്ടെന്ന് ഇത് ഞങ്ങളെ കാർന്ന് തിന്നും.

അതുകൊണ്ട് ഞങ്ങൾ രണ്ടുപേരും പുറത്തിറങ്ങാറേയില്ല.അത്യാവശ്യ സാധനങ്ങളെല്ലാം അടുത്ത വീട്ടിലെ രാജു വാങ്ങി കൊണ്ട് തരും . അങ്ങനെയിരിക്കെയാണ് കൊച്ചുമകന്റെ ഇറ്റലിയിൽനിന്നുള്ള ഫോൺ കോൾ വന്നു. അവൻ അടുത്ത ആഴ്ച വരുന്നുണ്ട് എന്ന് പറഞ്ഞത്. ഇത് കേട്ടപ്പോൾ എൻറെ സഹധർമ്മിണി നിലത്തൊന്നുമല്ല . അവനിഷ്ടപ്പെട്ടത് ഓരോന്നും ഒരുക്കി വെക്കുന്ന തിരക്കിലാണ് അവൾ . അങ്ങനെ ആ ദിവസം വന്നെത്തി.കൊച്ചുമകൻ ബാലു ഇറ്റലിയിൽ നിന്ന് എത്തുന്ന ദിവസം . ചെറുപ്പകാലത്ത് വന്നതാണ് അവൻ ഇവിടെ.വന്നപ്പോൾ മുതൽ അവന് ഇഷ്ടമുള്ളതൊക്കെ വെച്ചും വിളമ്പിയും ചിരിയും കളിയുമായി നേരം പോയതറിഞ്ഞില്ല .

ഒറ്റപ്പെടലിൻെറ വേദന ആർക്കും തന്നെ പറഞ്ഞാൽ മനസ്സിലാവില്ലല്ലോ. ഒരാഴ്ച കഴിഞ്ഞപ്പോൾ ബാലുവിന് വല്ലാത്ത ക്ഷീണവും പനിയും അനുഭവപ്പെട്ടു. ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ചു.അവർ അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി നിരീക്ഷണത്തിൽ ആക്കി . അടുത്ത ദിവസം മുതൽ എൻറെ സഹധർമ്മിണിയ്ക്കും പനിയും ശ്വാസതടസ്സവും അനുഭവപ്പെടാൻ തുടങ്ങി.അയൽപക്കത്തെ രാജുവിനെയും കൂട്ടി ഞാൻ പെട്ടെന്ന് തന്നെ അവളെ ആശുപത്രിയിലാക്കി.കൂടെ അവർ എന്നെയും നിരീക്ഷണത്തിൽ ആക്കി. ഒറ്റപ്പെടലിന്റെ അവസ്ഥ ഇത്രയും നാൾ അനുഭവിച്ചതിലും കടുപ്പമേറിയതായിരുന്നു.

എനിക്ക് പേടി തോന്നി അവളെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കണം എന്നു തോന്നി.സത്യത്തിൽ കൊച്ചുമകൻ തന്ന 'കൂട്ടുകാരനെ ' ഞങ്ങൾ രണ്ടുപേരും ഇരുകൈയും നീട്ടി സ്വീകരിച്ചു.അവനെ കണ്ടപ്പോൾ കൈ കഴുകാനും മാസ്ക് ധരിക്കാനും ഞങ്ങൾ മറന്നു പോയി.

ദിവസങ്ങൾ പലതു കഴിഞ്ഞു . കൊച്ചുമോൻെറ അസുഖം ഭേദമായി അവൻ വീട്ടിലേക്ക് മടങ്ങി.എന്നാൽ അവളുടെ സ്ഥിതി ദിനം പ്രതി വഷളായി കൊണ്ടിരിക്കുകയാണ്. എനിക്ക് കണ്ടുനിൽക്കാൻ സാധിക്കുന്നില്ല.ഞാനിനി വിളിക്കാത്ത ദൈവങ്ങളില്ല . അന്നു രാത്രിയിൽ അവളുടെ നില കൂടുതൽ വഷളായി .ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് മുതൽ ഞാൻ അവളെ പിരിഞ്ഞിരുന്നിട്ടില്ല.ഈ അവസാന കാലത്ത് ഇത്തരത്തിലുള്ള ഒരു അനുഭവം ഞങ്ങൾക്ക് വന്നല്ലോ ദൈവമേ ഞാൻ പൊട്ടിക്കരഞ്ഞു. എനിക്ക് എൻറെ സഹധർമ്മിണിയെ തിരിച്ചു തരണമെന്ന് ഞാൻ ഡോക്ടറോട് കേണപേക്ഷിച്ചു.എനിക്കവളെ സ്നേഹിച്ച് കൊതി തീർന്നിട്ടില്ല.എനിക്ക് അവളെ കാണാൻ സാധിക്കുമോ ഈ ജന്മത്തിൽ അല്ലെങ്കിൽ അടുത്ത ജന്മത്തിൽ എങ്കിലും ഡോക്ടർ ? അപ്പോഴേക്കും എന്റെ സകല നിയന്ത്രണങ്ങളും വിട്ടു പോയിരുന്നു.

അതിന് ഈ ജന്മം കഴിഞ്ഞിട്ടു ഒന്നുമില്ലല്ലോ?നിങ്ങൾ സമാധാനമായി ഇരിക്കൂ.. നിങ്ങളെ രണ്ടു പേരെയും വേർതിരിക്കാൻ ഒരു കോവിഡിനും സാധിക്കില്ല . അവർ സുഖം പ്രാപിക്കുന്നുണ്ട് നിറകണ്ണുകളോടെ നിന്ന എന്നോട് ഡോക്ടർ മറുപടി പറഞ്ഞു.

ഡോക്ടറുടെ മറുപടി കേട്ടപ്പോൾ എനിക്ക് ശ്വാസം നേരെ വീണത് പോലെ തോന്നി. അടുത്ത ദിവസം തന്നെ ഞാനും എൻറെ സഹധർമ്മിണിയും ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു.

ശ്രീരാജ്
6 D ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ