ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ഒര‍ു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒര‍ു കൊറോണക്കാലം

ണിക്കൊന്നകൾപൂത്തുലഞ്ഞ
മേട മാസപ്പുലരികൾ
വർണ്ണങ്ങൾ വാരി വിതറിയ
കുഞ്ഞിരിപ്പൂക്കൾ തിരക്കിട്ടു
ഓടി അകലുന്ന പകലുകൾ
പൂത്തുമ്പിയേയും പൂമ്പാറ്റയേയും
ചേർത്തുപിടിച്ച നാളുകൾ

ഇന്ന്
പുതിയൊരു ക്വാറന്റിൻ ലോകം
ബന്ധങ്ങൾ ഇല്ലാതെ
ബന്ധനങ്ങളുടെ ലോകം
കുട്ടികളുടെ കലപില നാദം മാത്രം
തിരക്കിട്ട പകലുകളും
മുന്നിൽ എത്താൻ കൊതിക്കുന്ന
വാഹനങ്ങളുടെ ഗർജ്ജനങ്ങളുമില്ല
കോവിലുകളിൽ ദേവന്മാരും
തനിച്ചായി പോയോ
കടന്നു പോയ കാലം തിരികെ
എത്താൻ ഞാനും ആശിക്കുന്നു

ഫാത്തിമ ഷംന കള്ളിയത്ത്
നാല് ഇ ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പ‍ുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത