ഏറ്റുകുടുക്ക യു പി സ്കൂൾ/അക്ഷരവൃക്ഷം/മലിനീകരണം മഹാ വിപത്ത്‌

Schoolwiki സംരംഭത്തിൽ നിന്ന്
മലിനീകരണം മഹാ വിപത്ത്‌      

മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ് പരിസ്ഥിതി മലിനീകരണം. വ്യവസായശാലകൾ കൂടാതെ വാഹനങ്ങളും മനുഷ്യന്റെ ജീവിത രീതികളും പരിസര മലിനീകരണത്തിനു കാരണമാകുന്നു. മനുഷ്യൻ പുരോഗതി നേടുന്നതിനൊപ്പം തന്നെ നമ്മുടെ അന്തരിക്ഷവും വെള്ളവും ഭൂമിയും എല്ലാം മലിനപ്പെടുകയാണ്. പ്ലാസ്റ്റിക്കും ലോഹക്കുട്ടുകളും ഫാക്ടറിയിൽ നിന്നുള്ള അവശിഷ്ടങ്ങളും എല്ലാം ഭൂമിയെ മലിനമാക്കുകയാണ് ചെയ്യുന്നത്. ജലത്തിൽ ആകട്ടെ പെട്രോളിയം ഇന്ധനങ്ങൾ, ജലത്തിൽ ലയിക്കുന്ന പാഴ് വസ്തുക്കൾ, കരയിൽ നിന്ന് കടലിലെക്ക് ഒഴുകി എത്തുന്ന മാലിന്യങ്ങൾ രാസവസ്തുക്കൾ കീടനാശിനികൾ എന്നിവയൊക്കെ വില്ലൻമാർ ആകുന്നു. ഫാക്ടറികളും വാഹനങ്ങളും മറ്റും പുറന്തള്ളുന്ന പുക അന്തരിക്ഷ മലിനീകരണം ഉണ്ടാക്കുന്നു. ഭൂമിയുടെ രക്ഷാ കവചമായ ഓസോൺ പാളിയുടെ നാശത്തോളം എത്തിയപ്പോൾ ആണ് അന്തരിക്ഷ മലിനീകരണം നമ്മുടെ ശ്രദ്ധയിൽ പെട്ടത്. മലിനീകരണം ഇന്ന് ഭൂമിയുടെ അതിർത്തി കടന്ന് ബഹിരാകാശത്തു പോലും എത്തിയിരിക്കുന്നു. ബഹിരാകാശ യാത്രികർ പുറന്തള്ളുന്ന വസ്തുക്കളും കേടായ ഉപഗ്രഹങ്ങളും യന്ത്ര ഭാഗങ്ങളും ഒരിക്കലും നശിക്കാതെ നമ്മുടെ ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു.

 ഇത് മനുഷ്യൻ പ്രപഞ്ചത്തിനു സമ്മാനിച്ച മാലിന്യങ്ങൾ ആയി.
ശോണിമ കെ പി
5 എ ഏറ്റുകുടുക്ക എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം