എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/ഭാരമില്ലാത്ത രാജകുമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ഭാരമില്ലാത്ത രാജകുമാരി

രാജാവ് ഷാജഹാനും രാജ്ഞി ഡയാനക്കും ആറ്റു നോറ്റാണ് രാജകുമാരി സ്റ്റെല്ല ജനിച്ചത്. സ്റ്റെല്ലയുടെ ഒന്നാം പിറന്നാൾ വന്നെത്തി. രാജ്യത്തെ എല്ലാവരെയും രാജാവ് ക്ഷണിച്ചു. എന്നാൽ ദുഷ്ടയായ മന്ത്രവാദിനി ഡിങ്കിയെ ക്ഷണിക്കാൻ മറന്നു പോയി. ഇതിൽ അവർ കോപിഷ്ടയായി. എല്ലാരും രാജകൊട്ടാരത്തിൽ ആഘോഷത്തിന് എത്തിച്ചേർന്നു. മന്ത്രവാദിനി അവിടെ എത്തിയപ്പോൾ ആണ് രാജാവിന് തന്റെ അമളി മനസ്സിലായത്. രാജാവ് അവരെ സ്വാഗതം ചെയ്തു. അപ്പോൾ ദേഷ്യം കൊണ്ട് മന്ത്രവാദിനി രാജകുമാരിയെ ശപിച്ചു.

" പാറി പോകുന്ന ഇലയെ പോലെ ഭാരം ഇല്ലാത്തവൾ ആയി മാറട്ടെ ഇവൾ". ഉടനെ രാജ്ഞിയുടെ കയ്യിൽ ഇരുന്ന കുഞ്ഞ് പറന്നു പോയി.എല്ലാവരും അതിശയിച്ചു. രാജാവും രാജ്ഞിയും ഈശാപതിൽ നിന്നും തങ്ങളുടെ മകളെ രക്ഷിക്കാനുള്ള പ്രതിവിധി തേടി മഹാഗുരുവിന്റെ അടുത്ത് എത്തി.ഗുരു ഒരു ഉപായം പറഞ്ഞു. ഒരു രാജാവ് വന്ന് കുമാരിക്ക്‌ വേണ്ടി ജീവൻ ത്യാഗം ചെയ്ത് ആ രാജകുമാരന്റെ രക്തത്തിൽ കുളിക്കണം. എന്നാൽ അവൾ ശാപമുക്തയാവും. പിന്നീട് കുമാരി അയാളെ കല്യാണം കഴിക്കണം. അപ്പോൾ അവിടെ ഒരു അത്ഭുത കാഴ്ച ഉണ്ടാവും. രാജാവ് സമ്മതിച്ചു. കാര്യമെല്ലാം അറിഞ്ഞ് എഡ്വേഡ് എന്ന രാജകുമാരൻ വന്നു. ഗുരു പറഞ്ഞത് അനുസരിച്ച് കാര്യങ്ങളെല്ലാം ചെയ്ത് രാജകുമാരിയുടെ പോയ ഭാരം തിരിച്ച് കിട്ടി. രാജകുമാരൻ മരിച്ചു എങ്കിലും ദൈവം കനിഞ്ഞ് വീണ്ടും ജീവൻ നൽകി. അതായിരുന്നു ഗുരു പറഞ്ഞ അത്ഭുത കാഴ്ച. ഒടുവിൽ ഷാജഹാൻ രാജാവ് സ്റ്റെല്ല രാജകുമാരിയേയും എസ്‌വേഡ് കുമാരനേയും തമ്മിൽ വിവാഹം കഴിപ്പിച്ച് രാജ്യത്തിന്റെ ഉടമസ്ഥാവകാശം അവരെ ഏൽപ്പിച്ചു. പിന്നീട് അവർ ഒരു പാട് കാലം സന്തോഷമായി ജീവിച്ചു.

മീനാക്ഷി എം
6 A എ വി എം എച്ച് എസ്, ചുനങ്ങാട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ