എ യു പി എസ് പി സി പാലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1938ൽ സ്ഥാപിതമായ പിസി പാലം എ.യു.പി സ്കൂൾ കാക്കൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നാണ്. അന്ന് ഈ സ്കൂൾ നിലനിന്നിരുന്ന സ്ഥലത്ത് അല്ല ഈ സ്കൂൾ ഇപ്പോൾ നിലനിൽക്കുന്നത്. മഠത്തിൽ ശ്രീ. സുബ്രഹ്മണ്യ അയ്യർ എന്ന അധ്യാപകൻറെ അധീനതയിലുള്ള സ്ഥലത്തായിരുന്നു സ്കൂൾ കെട്ടിടം.

സ്കൂൾ തുടങ്ങുമ്പോൾ അഞ്ചാം തരം വരെയായിരുന്നു ഉണ്ടായിരുന്നത്. അന്നത്തെ സ്കൂൾ അധ്യാപകനായ ശ്രീ ചന്തുക്കുട്ടി മാസ്റ്ററുടെ ശ്രമഫലമായി 1965 യു.പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. അങ്ങനെ ഇന്നത്തെ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം മാറ്റുകയും ശ്രീ.ചന്തുക്കുട്ടി മാസ്റ്റർ പ്രധാനാധ്യാപകനായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു. ചന്തുക്കുട്ടി മാസ്ററർ പ്രധാനാധ്യാപക പദവിയിൽ നിന്ന് ആ വർഷം തന്നെ വിരമിച്ചു..

തുടർന്ന് മുതിർന്ന അധ്യാപകനായ ശ്രീ ചന്തുമാസ്റ്റർ പ്രധാനാധ്യാപകനായി. പത്തുവർഷത്തെ സേവനത്തിനുശേഷം ചന്തുമാസ്റ്റർ വിരമിച്ചപ്പോൾ ടി ചന്ദ്രികടീച്ചർ പ്രധാനാധ്യാപികയായി. 1994 ൽ ശ്രീമതി ചന്ദ്രികടീച്ചർ പ്രധാനാധ്യാപിക പദവിയിൽ നിന്ന് പിരിഞ്ഞു. പിന്നീട് ശ്രീ കെ സദാനന്ദൻ മാസ്റ്റർ പ്രധാനാധ്യാപകനായി സ്ഥാനമേറ്റടുത്തു.

1995ൽ ചന്തുക്കുട്ടിമാസ്റ്ററുടെ നിര്യാണത്തെത്തുടർന്ന് മകന്റെ ഭാര്യയായ മിസ്സിസ് ഷമീന പ്രേമരാജൻ സ്കൂൾ മാനേജർ ചുമതലയേറ്റെടുത്തു. പുതിയ മാനേജർ ചുമതലയേറ്റെടുത്തപ്പോൾ ഇരുപത് അധ്യാപകരും ഒരു ശിപായിയുമാണ് സ്കൂളിലുണ്ടായിരുന്നത്. 2004ൽ സദാനന്ദൻ മാസ്റ്റർ വിരമിച്ചതിനുശേഷംപുഷ്പടീച്ചർ സ്ഥാനം ഏറ്റെടുക്കുകയും 2009ൽ വിരമിക്കുകയും ചെയ്തു. തുടർന്ന് മുതിർന്ന അധ്യാപികയായ പ്രേമടീച്ചർ പ്രധാനാധ്യാപികയായി ചുമതലയേറ്റെടുത്തു. 2011ൽ പ്രേമടീച്ചർ വിരമിച്ചതിനുശേഷം രാധാമണി ടീച്ചർ സ്ഥാനമേറ്റെടുക്കുകയും 2019ൽ വിരമിക്കുകയും ചെയ്തു. തുടർന്ന് മധുലക്ഷ്മി ടീച്ചർ ഒരു വർഷത്തേക്ക് താത്കാലികമായി പ്രധാനാധ്യാപികയായി ചുമതലയേറ്റെടുത്തു.

2020ൽ ഇപ്പോഴത്തെ പ്രധാനാധ്യാപകനായ ബിനോയ് മാസ്റ്റർ സ്ഥാനമേറ്റെടുത്തു. നിലവിൽ മുപ്പത്തിയെട്ട് അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റും ആയിരത്തിയിരുന്നൂറിൽ പരം വിദ്യാർത്ഥികളും ഈ സ്ഥാപനത്തിലുണ്ട്.