എ യു പി എസ് പിലാശ്ശേരി/അക്ഷരവൃക്ഷം/ സംരക്ഷിക്കാം, നമുക്ക് പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കാം, നമുക്ക് പ്രകൃതിയെ ,

വലിയ ഒരു ദുരന്തത്തെ അനുഭവിച്ച് കൊണ്ടിരിക്കുകയാണ് ഈ ലോകം. കൊറോണ രോഗം ബാധിച്ച് ലോകത്ത് 164523 പേർ മരണപ്പെട്ട് കഴിഞ്ഞു.2394136 പേർക്ക് രോഗബാധിതരായി.ഇതിന് കുറച്ച് മുൻപ് വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും അനുഭവിച്ചവരാണ് നമ്മൾ.ഈ സമയത്താണ് നാം ശുചിത്വത്തെയും പരിസ്ഥിതിയെയും കുറിച്ച് ചർച്ച ചെയ്യേണ്ടത്. ശുചിത്വം ഉണ്ടായാൽ പല രോഗങ്ങളെയും നമുക്ക് തടയാം. അതിനു പുറമെ നമ്മുടെ ഭൂമിയെ വരുന്ന തലമുറക്കും കൂടി ഉപകരപ്പെടുത്താം. കേരളത്തിലെ ജനങ്ങൾ ശുചിത്വം ഇല്ലാത്തത് കൊണ്ട് ധാരാളം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്.നിലവിലുള്ള പ്രധാന പ്രശ്നങ്ങൾ പ്രതി പാതിക്കാം. പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം, പ്ലാസ്റ്റിക്ക് കത്തിക്കുന്നത്, വാഹനങ്ങളുടെ പുക, ഭൂമിയുടെ മലിനീകരണം, ഭൂമിയുടെ ഫലഭൂയ്ഷ്ഠത നഷ്ട്ടപ്പെടുന്നു, വഴിയിൽ തുപ്പുന്നു, റോഡിൽ ചപ്പ് ചവറുകൾ എറിയുന്നു, കാർഷിക ഉൽപാദനം കുറയുന്നു, അമിതമായ കീടനാശിനി ഉപയോഗം, അമിതമായ രാസവളങ്ങളുടെ ഉപയോഗം, പച്ചക്കറികൾ വിഷാംശമുള്ളതാവുന്നു, ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ വിഷം ഉണ്ടാവുന്നു,പല രോഗങ്ങളും വരുന്നു, മരുന്ന് കെടുത്ത് ഉണ്ടാക്കുന്ന കോഴി, മീൻ കഴിക്കുന്നു, നമ്മൾ സാധരണ കഴിക്കുന്ന കഞ്ഞി,ചോറ് എന്നീ ഭക്ഷണങ്ങൾ ഒഴിവാക്കി വിദേശ ഭക്ഷണങ്ങൾ കഴിച്ച് കൊണ്ടിരിക്കുന്നു, ശബ്ദ മലിനീകരണം, എന്നിവ നമ്മൾ അനുഭവിച്ച് കൊണ്ടിരിക്കുന്നതിൽ ഏറ്റവും വലിയ വിപത്തുകളാണ്. ആളുകൾ ഭംഗിയുള്ള പുഴകളിൽ ധാരാളം മാലിന്യങ്ങൾ ചാക്കിലാക്കി ഇടുന്നു.വെള്ളപ്പൊക്ക കാലത്ത് അത് റോഡുകളിലും വീടുകളിലും എത്തുന്നു. ഈ നാശങ്ങൾ എല്ലാം ഉണ്ടാവാൻ കാരണം എന്താണ്. നമ്മുക്ക് ഒന്ന് പരിശോധിക്കാം. ജീവിത ശൈലി, ഭക്ഷണക്രമം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ .വിഷമുള്ള മീൻ ഈ ലോക്ക് ഡോൺ കാലത്തും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.വാഹനങ്ങൾ വർധിക്കുമ്പോൾ അതിന്റെ പുകയെല്ലാം പരിസ്ത്ഥിതി മാലിന്യം ഉണ്ടാക്കുന്നു. കടകളിൽ പോയാലും അതിനുപുറമെയുള്ള കടകളിൽ നിന്നും സാധനം വാങ്ങിയാൽ കിട്ടുന്നത് പ്ലാസ്റ്റിക്ക് കവറുകളിലാണ്. അത് വർധിക്കുമ്പോൾ എല്ലാവരും അത് കത്തിച്ച് കളയുന്നു. മണ്ണിൽ ലയിക്കാത്ത സാധങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുന്നു. ക്യഷി ചെയ്യുമ്പോൾ അതിൽ അടിക്കുന്ന കീട നാശിനികൾ പലതും വിഷമയമാവുന്നു.. പൂർവികന്മാരുടെ ജീവിതം നമ്മൾ ഒഴിവാക്കി.എൻഡോസൾഫാൻ പോലോത്ത കിടനാശിനികൾ അടിക്കുന്നത് ഉദാഹരണമാണ്. പ്ലാസ്റ്റിക്ക് മണ്ണിലേക്ക് എറിയുന്നത് കൊ ണ്ടാണ് കൃഷി ചെയ്തിട്ട് നന്നാവത്തത്. മലകളും തോടുകളും ഒക്കെ നിരത്തി അവിടെയൊക്കെ വലിയ ബിൽഡിംഗ് നിർമിക്കുകയാണ്. വെയ്സ്റ്റുകൾ കൂടുമ്പോൾ ആളുകൾ അത് പുഴകളിലും കടലിലും ഒക്കെ തള്ളുന്നു. ഇപ്പോഴെത്തെ പ്രകൃതി ദുരന്തങ്ങൾ നമ്മോട് പറയുന്നത് പ്രകൃതിയെ സംക്ഷിക്കണം എന്നാണ്. അപ്പോൾ നമ്മൾ ഇതിൽ നിന്ന് മാറണം.മാറിയെ പറ്റൂ. എങ്ങനെയൊക്കെ എന്ന് നമുക്ക് പരിശോധിക്കാം.പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കണം. കടയിൽ പോവുമ്പോൾ തുണി സഞ്ചി കരുതുക. മാലിന്യം വലിച്ചെറിയാതിരിക്കുക.എൻഡോസൽഫാൻ പോലോത്ത കീടനാശിനി ഉപയോഗിക്കാതിരിക്കുക. പ്ലാസ്റ്റിക്ക് സാധങ്ങൾ മണ്ണിലേക്ക് വലിച്ചെറിയാതിരിക്കുക. പൂർവികൻമാരുടെ ജീവിത രീതികളിലേക്ക് മടങ്ങുക. വിദേശ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക. എന്നിട്ട് നാടൻ ഭക്ഷണങ്ങൾ കഴിക്കുക. വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക .ഒരു വീട്ടിൽ ഒന്നോ രണ്ടോ വാഹനങ്ങൾ മാത്രം ഉണ്ടാവുക. മരുന്ന് കൊടുത്ത് ഉണ്ടാക്കുന്ന മീൻ,കോഴി കഴിക്കുന്നതിന് പകരം വീട്ടിൽ വളർത്തുന്ന കോഴിയെ കഴിക്കുക. പ്ലാസ്റ്റിക്ക് ചാക്കിൽ കെട്ടി സൂക്ഷിക്കുക.ഒരു കാരണവശാലും കത്തിക്കരുത്. പുഴയിലൊന്നും വെയ്സ്റ്റ് കൊണ്ട് ഇരുത്. മലകൾ ഒന്നും തകർക്കരുക്കരുത്. മരങ്ങൾ വെച്ച് പിടിപ്പിക്കണം.നമ്മൾ പ്രക്യതിയെ സംരക്ഷിക്കണം. ശുചിത്വം നമ്മളുടെ ജീവിതത്തിന്റെ പ്രധാന ഭാഗം ആക്കിയിട്ട് മാറ്റുക. മാലിന്യങ്ങൾ ശാസ്ത്രീയമായി ഇല്ലായ്മ ചെയ്യണം. ജലാശയങ്ങൾ സംരക്ഷിക്കണം. നല്ല ഒരു നാളെകൾ നമുക്ക് ഉണ്ടാവട്ടെ. ഒത്തുചേരാം ഒന്നാവാം ഒരേ മനസ്സോടെ .


മുഹമ്മദ്ഹാദി.കെ
7B പിലാശ്ശേരി എ. യു.പി.സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം