എ യു പി എസ് പിലാശ്ശേരി/അക്ഷരവൃക്ഷം/കേരളത്തിന്റെ ജാഗ്രതയും ഒത്തൊരുമയും

Schoolwiki സംരംഭത്തിൽ നിന്ന്
കേരളത്തിന്റെ ജാഗ്രതയും ഒത്തൊരുമയും

എന്റെ ജന്മനാടാണ് കേരളം. ഒരുമയുടെ നാട്. ഭാരതാംബയുടെ സ്വർണകൊലുസുപോലെ വെട്ടിത്തിളങ്ങുന്ന കേരളം വന്യമൃഗങ്ങൾ വിഹരിക്കുന്ന നാട്. കുപ്പിവളകിലുക്കവുമായി കളകളം ഒഴുകുന്ന കാട്ടാറുകൾ. പ്ലേഗ് എന്നെ രോഗം കേരളത്തിൽ പടർന്നുപിടിച്ചപ്പോൾ ഇതിനെ ഒറ്റകെട്ടോടെ കേരളം തുരത്തിവിട്ടു . അതിനുശേഷം നിപ്പ വൈറസ്. ഈ വൈറസിനെയും കേരളം 'തുരത്തിയോടിച്ചു. ഇപ്പോഴിതാ വന്നിരിക്കുന്നു അതി മാരകമായ വൈറസ്. കോവിഡ് 19ഇത്ആദ്യമായി ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ചു. ഇറ്റലി, അമേരിക്ക, ഇന്ത്യ, ഗൾഫുരാജ്യങ്ങൾ അങ്ങനെ വന്ന് കേരളത്തിൽ എത്തി. കോവിഡ് 19കേരളത്തിൽ അതി വിദഗ്ധമായി പടർന്നു പന്തലിച്ചു. ഈ വൈറസ്‌ ലോകത്തിന് ഒരു ഭീഷണിയായി. ഈ പ്രതിസന്ധിയിലും കേരളം കാണിച്ച ഒത്തൊരുമയായിരുന്നു ഏറ്റവും നിർണായകo സർക്കാരിന്റെ ഇച്ഛാശക്തിക്കും തീരുമാനങ്ങൾക്കും പ്രതിപക്ഷമടക്കo പൂർണപിന്തുണ നൽകി. മുഖ്യമന്ത്രി മുതൽ ആശാവർക്കർ മാരടക്കം കോവിഡിനെ പ്രതിരോധിക്കുകയെന്ന ഒറ്റ ചരടിലെ കണ്ണിയായി. നമുക്ക് ഒറ്റ കെട്ടായി കൈ കോർത്തു കോവിഡിനെ തുരത്താം...

ആദിത്യ. പി. സി
4 B എ യു പി സ്കൂൾ പിലാശ്ശേരി
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം