എ യു പി എസ് പാഴൂർ/അക്ഷരവൃക്ഷം/നഗരവത്കൃത സാഹചര്യങ്ങൾ കോവിഡിന് അനുകൂലം

Schoolwiki സംരംഭത്തിൽ നിന്ന്
നഗരവത്കൃത സാഹചര്യങ്ങൾ കോവിഡിന് അനുകൂലം
ലോകത്തെ ആകെ ബാധിക്കുന്ന മഹാമാരിയാണ്. ഒരിടത്ത് അണുബാധ ഉണ്ടായാൽ അത് ലോകത്തെവിടെയും എത്താം. ഇന്ന്   10 കേസ് സ്ഥിരീകരിച്ചിട്ടുണ്ട് എങ്കിൽ ഈ 10 ആളുകൾ 25 മുതൽ അൻപതു വരെ ആളുകൾക്കും രോഗം കൈ മാറിയിരിക്കാം ആ 25- 50 ആളുകൾ 63-250 വരെ ആളുകൾക്കും രോഗം കൊടുത്തിട്ടുണ്ടാകും ചെറുപ്പക്കാരായ രോഗികളിൽ നിന്നും പ്രായമായവരിലെ ക്കും പകരാം. രോഗ ലക്ഷണങ്ങൾ പ്രകടമാക്കാൻ സമയമെടുക്കും. ശ്വാസത പ്രതിവിധി അല്ല അല്ല ലോക ഡൗൺ. രോഗ വ്യാപാരത്തിനുള്ള സമയം കിട്ടാനുള്ള മാർഗ്ഗം ആണത്. ഏത് രോഗത്തെയും മറി കടക്കാനുള്ള പ്രാഥമിക മാർഗം ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്. പുതിയ ആരോഗ്യ ശീലങ്ങൾ പിൻ തുടർന്നു ശരീരബലം വീണ്ടെടുക്കാനുള്ള ലോക ഡൗൺ കാലത്തെ പ്രയോജനപ്പെടുത്താം. ഭക്ഷണം മുതൽ വസ്ത്ര ധാരണം വരെയുള്ള ആരോഗ്യ ശീലത്തെക്കുറിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ട് ഇവ അനുവർത്തിക്കുന്ന അതിലൂടെ ഏത് കാലഘട്ടത്തിലും ഏത് രോഗത്തെയും നേരിട്ടാൽ ശരീരം ശേഷിയുള്ള താകും. ക്യൂബയിൽ നിന്നും ക്യൂബയിൽ നിന്നുള്ള ഇന്റർ ഫെഗോൺ ആൽഫ-  2 ബി എന്ന മരുന്ന് ഉപയോഗിച്ച് കോവിഡ്  പ്രതിരോധിക്കാനുള്ള പഠനത്തിനും  കോവിഡിന്റെ സാമൂഹ്യ വ്യാപന പഠനത്തിനും ഇതോടൊപ്പം അനുമതി ലഭിച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനം കോൺ വാലെസെന്റെ  സെറ രീതി പ്രയോഗിക്കുന്നത്. 1918, 1957 വർഷങ്ങളിലെ ഫ്‌ളൂ (SARS), എച്ച് വൺ എൻ വൺ, എം പോള എന്നിവക്ക് കോൺവാലെസെന്റെ സെറ രീതി ഉപയോഗിച്ചിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും മനുഷ്യൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളെ ചെറുക്കാനുള്ള ശേഷി പല രോഗാണുക്കളും നേടിക്കഴിഞ്ഞു. പലതും ലോകജനതയെ തന്നെ അടിച്ചി ടാൻ ശേഷിയുള്ള അസാമാന്യ വൈറസുകൾ ആയി( സൂപ്പർ ബഗ്‌സ് ) മാറുന്നു. അവയെ ചെറുക്കാൻ സർ ആന്റിബയോട്ടിക്കുകളോ ആന്റി വൈറൽ മരുന്നുകളോ കണ്ടെത്താനാവുന്നില്ല. ആന്റി മൈക്രോബിയൽ റെസിസ്‌റിൻസ് (എ എം ആ ർ ) എന്നാണ് ഈ സ്ഥിതിവിശേഷം അറിയപ്പെടുന്നത്. കാലാവസ്ഥാമാറ്റവും എ എം ആറും ചേർന്നാൽ മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്താൻ കഴിയും. എങ്ങനെ ഇവയെ നേരിടാം എന്നതാണ് മാനവരാശിയുടെ വെല്ലുവിളി. കാലാവസ്ഥാമാറ്റം പുതിയ രോഗങ്ങൾ കൊണ്ടുവരുമെന്നും മാത്രമല്ല, അവ പൊട്ടിപ്പുറപ്പെടുകയും വ്യാപിക്കുകയും ചെയ്യുന്നത് വൈദ്യശാസ്ത്രം അന്നുവരെ  പഠിച്ചിട്ടില്ലാത്ത പുതിയ രൂപത്തിലും ഭാവത്തിലും ആവാം. കാലാവസ്ഥാമാറ്റം മാത്രമല്ല ദ്രുത  നഗരവൽക്കരണവും ആഗോളവൽക്കരണവും കോവിഡ് പോലെയുള്ള പുതിയ രോഗങ്ങൾക്ക് വഴിതെളിക്കും. മനുഷ്യൻ ഒന്നിച്ചു യാത്ര ചെയ്യുകയും നിറഞ്ഞ്  ജീവിക്കുകയും ചെയ്യുന്ന നഗരവത്കൃത സാഹചര്യങ്ങളിൽ പ്രത്യേകിച്ചും.


അനന്യ -സി.ടി
4 എ.യു.പി സ്കൂൾ പാഴൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം