എ യു പി എസ് പന്തീരാങ്കാവ്/അക്ഷരവൃക്ഷം/മുമ്പേ ഒരുങ്ങി മുന്നിൽ നടന്ന് കേരളം
മുമ്പേ ഒരുങ്ങി മുന്നിൽ നടന്ന് കേരളം
കോവിഡ് ഒരാധിയായി കേരളത്തെ പിന്തുടന്നിട്ട് രണ്ട് ദിവസം കഴിഞ്ഞു ലോകം പേടിച്ചു നിൽക്കുമ്പോൾ ,കേരളം തീർത്ത കരുതലിന് പിന്നിൽ ഒട്ടേറെ മുന്നൊരുക്കങ്ങളുണ്ട് .തുടക്കത്തിൽ ആരോഗ്യ വകുപ്പും പിന്നീട് സർക്കാർ സംവിധാനമാകെയും ജനതയും ഒന്നിച്ചു നിന്നെടുത്ത ജാഗ്രത .കോവിഡിനെ കേരളമെങ്ങനെ പിടിച്ചുകെട്ടുന്നുവെന്നത് അന്വേഷിച്ചാൽ അതിന് പിന്നിൽ പ്രധാനമായും 9 ഘടകങ്ങളാകും ഉണ്ടാക്കുക 1- മുന്നൊരുക്കം ചൈനയിലെ വുഹാ നിൽ പടർന്നു പിടിച്ച കോവിഡ് രോഗം ആഗോള തലത്തിൽ ഭീഷണിയായി മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചയുടൻ സംസ്ഥാന സർക്കാർ മുന്നൊരുക്കം തുടങ്ങി. 2020 ജനുവരി 18 നും 22 നും ഇടയ്ക്കു തന്നെ ഈ മുന്നറിയിപ്പും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ മാrn തിദേശങ്ങളും എല്ലാ ജില്ലകളിലും എത്തിച്ചു. ജില്ലാതല ആരോഗ്യ സംരക്ഷണ സംവിധാനം സജ്ജമാക്കി കേന്ദ്ര സർക്കാരിൻ്റെ പകർച്ചവ്യാധി വിഭാഗവുമായി ചർച്ച ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടിയെടുത്തു . ചൈനയിൽ നിന്നുള്ള രോഗവ്യാപനത്തിൻ്റെ വാർത്ത വന്നു തുടങ്ങിയപ്പോൾ തന്നെ സംസ്ഥാന തല ദ്രുതകർമ സേന യോഗം ചേർന്ന് രോഗ നിരീക്ഷണം, ലബോറട്ടറി നിരീക്ഷണം ചികിത്സയ്ക്കും പരിശീലനത്തിനും അവബോധമുണർത്തലിനുമുള്ള മാർഗരേഖകൾ എന്നിവ തയ്യാറാക്കി ജില്ലകൾക്ക് നൽകി. 2. പരിശോധന ജനുവരി 30-നാണ് ഇന്ത്യയിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്യുന്നത്.അതും കേരളത്തിൽ. ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശൂരിൽ നിന്നുള്ള വിദ്യാർത്ഥിനിക്കാണ് സ്ഥിരീകരിച്ചത്.ഫെബ്രുവരി ഒന്നു മുതൽ സാമ്പിളുകൾ പരിശോധിക്കുന്നതിനായി ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യൂണിറ്റിൽ ക്രമീകരണങ്ങൾ നടത്തി.സംസ്ഥാന, ജില്ലാ കൺട്രോൾ റൂമുകളും കോൾ സെൻററുകളും രാപകൽ പ്രവർത്തനം തുടങ്ങി. 3. അടച്ചിടൽ രോഗം ബാധിച്ചവരുടെ എണ്ണം 95 ആയതോടെ മാർച്ച് 24 മുതൽ കേരളം ലോക് ഡൗൺപ്രഖ്യാപിച്ചു .അവശ്വസർവീസുകൾക്ക് മാത്രം ഇളവ്.മാർച്ച് 31 വരെയായിരുന്നു സംസ്ഥാനത്തിൻ്റെ നിയന്ത്രണം.എന്നാൽ, കേരളത്തിനു പിന്നാലെ കേന്ദ്ര സർക്കാർ രാജ്യമാകെ ലോക് ഡൗൺപ്രഖ്യാപിച്ചു. 4. ആശുപത്രികൾ സജ്ജo ആഗോളതലത്തിൽ രോഗം കൂടുതൽ പ്രാപിക്കുകയും വിദേശത്തു നിന്നെത്തുന്നവരുടെ എണ്ണം ഗണ്യമായി കൂടുകയും ചെയ്ത ഘട്ടമായിരുന്നു അടുത്തത്. രോഗബാധ കേരളത്തിലും എത്താനുള്ള സാധ്യത പരിഗണിച്ച് തുടർ നടപടി ആസൂത്രണം ചെയ്തു.മെഡിക്കൽ കോളേജുകൾ, ജനറൽ ആശുപത്രികൾ 'ജില്ലാ ആശുപത്രികൾ, പ്രധാന സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസൊലേഷൻ സൗകര്യം ഒരുക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് സർക്കാർ നിർദേശം. 5. നിരീക്ഷണം ആശുപത്രി ഐസൊലഷൻ, ഹോം ക്വാറൻ്റൈൻ നടപടികൾക്ക് വേണ്ട സൗകര്യങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ നിർദേശങ്ങളും ആരോഗ്യ വകുപ്പ് തയ്യാറാക്കി.2020 ജനുവരി 24-നു തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി.പ്രത്യേഗ കൺട്രോൾ റൂം സജ്ജമാക്കി. എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുടങ്ങി.ഒരു ഘട്ടത്തിൽ വീടുകളിലും ആശുപത്രികളിലുമായി 1.7 ലക്ഷത്തോളം പേരുണ്ടായിരുന്നുവെന്നത് ഈ സംവിധാനം വിജയമാണെന്ന് തെളിയിക്കുന്നു. 6. സഞ്ചാരപഥം രോഗം പിടിപെട്ടവരുടെ സഞ്ചാര പഥം തയ്യാറാക്കി അവർ സമ്പർക്കും പുലർത്തിയവരെ കണ്ടെത്തുന്ന രീതിയാണ് നിർണായകമായ മറ്റൊരു ഘടകം. മാർച്ച് പത്തിന് രോഗം സ്ഥിരീകരിച്ച പത്തനംതിട്ട റാന്നി സ്വദേശികളുടെ സഞ്ചാരപഥം തയ്യാറാക്കി പുറത്തുവിട്ടതിലായിരുന്നു തുടക്കം. ഇത് പിന്നീട് എലപാ രോഗികളുടെ കാര്യത്തിലും സ്വീകരിച്ചു. രോഗബാധിതർ സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിലൂടെ ഇവർ മറ്റുള്ളവരുമായി ഇടപഴകുന്നത് തടയാൻ സാധിച്ചു.രോഗ വ്യാപനം തടയാൻ ഇത് വലിയൊരളവ് സഹായിച്ചു. 7. നിയന്ത്രണം മാർച്ച് പകുതിയായതോടെ പത്തനംതിട്ടയിൽ രോഗം പടർന്നു. കാര്യങ്ങൾ കൈവിട്ടു പോകാനിടയുണ്ടെന്ന വിലയിരുത്തലിലേക്ക് സർക്കാർ എത്തി.പ്രത്യേഗമന്ത്രിസഭാ യോഗം ചേർന്ന് നിർണായക തീരുമാനങ്ങളെടുത്തു. പ്രീ പ്രൈമറി, ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്കൂളുകളും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു.ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി.പരീക്ഷകളും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയും ആദ്യം മാറ്റിവെച്ചിരുന്നില്ല. രോഗം ധ്യാപിച്ചതോടെ ഇതും മാറ്റി.മദ്രസകൾ, അങ്കണവാടികൾ, സിനിമാശാലകൾ എന്നിവയും അടച്ചു.വിവാഹത്തിന് ആളുകൾ കൂടുന്നത് നിയന്ത്രിച്ചു.സാംസ്കാരിക പരിപാടികളും സർക്കാരിൻ്റെ പൊതുപരിപാടികളും മാറ്റിവെച്ചു. 8. ജാഗ്രത തിരഞ്ഞെടുത്ത ആശുപത്രികളിൽ കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ തയ്യാറാക്കി. എല്ലാ ജില്ലകളിലെയും രണ്ട് ആശുപത്രികളെങ്കിലും ഐസൊലേഷൻ സംവിധാനമൊരുക്കി. രോഗലക്ഷണമുളളവരെ നോക്കാനായി ഈ ആശുപത്രികളെ പ്രാപത മാക്കി.ലക്ഷണങ്ങളുള്ളവരെ പ്രവേശിപ്പിക്കാൻ സ്വകാര്യ ആശുപത്രികളെ സജ്ജരാക്കാൻ ജില്ലാ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.ചൈനയിൽ നിന്ന് മടങ്ങുന്ന എല്ലാ യാത്രക്കാരെയും കൊച്ചി വിമാനത്താവളത്തിലും തുറമുഖത്തും പരിശോധിക്കാൻ തുടങ്ങി. ഇവരുടെ യാത്ര സംസ്ഥാന, ജില്ലാ ഐ.ഡി.എസ്.പി.സെൽ നിരീക്ഷിച്ചു.ചൈനയിൽ നിന്നു വരുന്ന എല്ലാ യാത്രക്കാരെയും തീ പ്രമായി നിരീക്ഷിക്കാൻ പ്രത്യേക ആരോഗ്യ സംഘത്തെ സജ്ജമാക്കി.ഇറ്റലിയിലും ഇറാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ഇവിടെ നിന്നുള്ള ഹമാനങ്ങളിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാനും സർക്കാർ നിർദേശം നൽകി. ചൈന, ഹോങ് കോങ്, തായ്ലാൻഡ്, സിങ്കപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം നേപ്പാൾ, ഇ ഡൊനീഷ്യ, മലേഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവരോട് വീടുകളിൽ 14 ദിവസം നിരീക്ഷണത്തിൽ ക്യാൻ നിർദേശിച്ചു.2020 ഫെബ്രുവരി 10 മുതൽ അത്തരം യാത്രാ ചരിത്രമുള്ളവർ ഇന്ത്യയിലെത്തുമ്പോഴും ഇതേ രീതിയിൽ ഹോം ഐസൊഫെഷൻ നിർബന്ധമാക്കി. 9. ഒത്തൊരുമ പ്രതിസന്ധിയിലും കേരളം കാണിച്ച ഒത്തൊരുമയായിരുന്നു ഏറ്റവും നിർണായകം. സർക്കശിനെ് ഇച്ഛാശക്തിക്കും തീരുമാനങ്ങൾക്കും പ്രതിപക്ഷ മടക്കം പൂർണ പിന്തുണ നൽകി.മുഖ്യമന്ത്രി മുതൽ ആശാ വർക്കർമാർ വരെ കോ വി ഡിനെ പ്രതിരോധിക്കുകയെന്ന ഒറ്റച്ചരടിലെ കണ്ണിയായി .ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകരും രാപകലില്ലാതെ ജോലിയെടുത്തു. നി യന്ത്രണങ്ങൾ മറികടക്കാൻ മിനക്കെടാതെ ഭൂരിഭാഗം ജനങ്ങളും വീട്ടിൽക്കഴിഞ്ഞു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് പൂട്ടിടാൻ പോലീസ് തെരുവുകളിൽ ഉറക്കമിളച്ചു കാവലിരുന്നു.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം