എ യു പി എസ്സ് കുന്നുംകൈ/അക്ഷരവൃക്ഷം/പിൻവിളിക്കായി കാതോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
പിൻവിളിക്കായി കാതോർത്ത്


കാടും പുഴയും മലകളും
കൂടിയാടും പറവതൻ ചില്ലയിൽ
 ചേരുന്നിതാ നമ്മിലാണ് ;
കുളിരു കോരിച്ച് നിൻ നിഴലിനാൽ മറച്ച തെളിമതൻ സൗന്ദര്യവും !!!

കൗമാരം തൻ വീഥിയിൽ നിന്റെ കാൽപാടു പതിഞ്ഞനാൾ ,
 ചുറ്റിലും അസൂയ തൻ ഭീതി പരന്നനാൾ
ചുവന്നുതുടുത്ത നിന്നിലെ പ്രകാശവും തുടച്ചു കളഞ്ഞു അന്നതിൻ കൈകളാൽ !

ബാല്യകാലോർമ്മ അയവിറക്കുമ്പോഴാ
അമ്പരപ്പിച്ചിന്ന് ഈ കുഞ്ഞു മനസ്സിനെ പരിസ്ഥിതിയോ ?
അർത്ഥമെന്താണെന്നാ ഇളം തുടുപ്പാരാഞ്ഞപ്പോൾ

ഇവയ്ക്കെല്ലാം മറുപടിയെന്നോണം :
"മരിച്ചിട്ടില്ല! ഇവിടൊക്കെ തന്നെയുണ്ടെന്ന് സുന്ദരമാം ഈ പ്രകൃതി ....

FATHIMATH JASRATH .P.K
7 B എ യു പി എസ്സ് കുന്നുംകൈ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത