എ എൽ പി എസ് മണ്ടകക്കുന്ന്/അക്ഷരവൃക്ഷം/ 'ശുചിത്വത്തിലേക്കുള്ള മാറ്റം'

Schoolwiki സംരംഭത്തിൽ നിന്ന്
  'ശുചിത്വത്തിലേക്കുള്ള മാറ്റം'     

മഹാത്മാ ഗാന്ധിയുടെ വാക്കുകളാണിവ. നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിനുള്ള പങ്ക് എത്രത്തോളമുണ്ടെന്ന് ബാപ്പുജിയുടെ ഈ വാക്കുകളിൽ നിന്നും ഗ്രഹിക്കാവുന്നതാണ്. ശുചിത്വം എന്നാൽ ആരോഗ്യം നിലനിർത്തുന്നതിന്നും രോഗങ്ങൾ തടയുന്നതിനുള്ള വ്യവസ്ഥകളും രീതികളുമാണ്.ശുചിത്വത്തെ നമ്മുക്ക് രണ്ടായി തിരിക്കാം.വ്യക്തി ശുചിത്വമെന്നും പരിസര ശുചിത്വമെന്നും. ഒരു വ്യക്തി തന്റെ ശരിരത്തെ വൃത്തിയായി സംരക്ഷിക്കുന്നതിനെ വ്യക്തിശുചിത്വമെന്ന് പറയാം. ഉദാ: രാവിലെ എണീറ്റ ഉടനെ വൃത്തിയായി പല്ല് തേക്കുക, കുളിക്കുക, കൃത്യമായി നഖം വെട്ടുകത്തി, അലക്കിവൃത്തിയാക്കിയ വസ്ത്രം ധരിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, ആഹാരം കഴിക്കുന്നതിനു മുമ്പും കഴിച്ചതിന് ശേഷവും നന്നായി കൈകഴുകുക.വിദ്യാലയത്തിൽ നിന്ന് വന്ന ശേഷം വൃത്തിയായി കുളിക്കുക. വീടിന് പുറത്തു പോയിവന്നാൽ കൈയ്യും കാലും വൃത്തിയായി കഴുകുക. ഇവയെല്ലാം വ്യക്തി ശുചിത്വത്തിൽ നാം പാലിക്കേണ്ട കാര്യങ്ങളാണ് .ഇങ്ങനെ സോറിയാസിസ് പോലെയുള്ള നിരവധി രോഗങ്ങൾ നമ്മുക്ക് തടയാനാകുന്നതാണ് .വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത്. വ്യക്തി ശുചിത്വം ഉണ്ടായാൽ മാത്രം മതിയാവില്ല തന്റെ വീടും പരിസരവും അതെ പ്രാധാന്യത്തോടെ ശുചിയായി സൂക്ഷിക്കും.വീടിന്റെ അളവും പുറവും നന്നായി വൃത്തിയാക്കണം ചപ്പുചവറുകൾ നീക്കം ചെയ്യണം ജൈവമാലിന്യങ്ങളും പ്ളാസ്റ്റിക് മാലിന്യങ്ങളും രണ്ടായി തിരിക്കണം ജൈവമാലിന്യങ്ങൾ ഒരു കുഴിയിൽ നന്നായി മൂടുക അല്ലെങ്കിൽ വളമായും ഉപയോഗിക്കാം പ്ളാസ്റ്റിക് അങ്ങിങ്ങായി ഇടാതിരിക്കുക .അവ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു കഴിവതും പ്ളാസ്റ്റികിന്റെ ഉപയോഗം കുറക്കുക.അവ വീട്ടിൽ എത്തുന്ന സാഹചര്യ ഒഴിവാക്കുക .വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള ചിരട്ടയും മറ്റും നീക്കം ചെയ്യുക. അവയിൽ കൊതുക് മുട്ടയിട്ട്പെരുകാൻ സാധ്യതയുണ്ട് അത് പോലെ മല മൂത്ര വിസർജനത്തിനായ് ശൗചാലയങ്ങൾ ഉപയോഗിക്കുക .ഇങ്ങനെ ടൈഫോയിഡ് മുതലായ രൊഗങ്ങൾ തടയാൻ കഴിയും. വീട് വിട്ടാൽ മറ്റൊരു വീടെന്ന പോലെയാണ് വിദ്യാലയങ്ങൾ മേൽ പറഞ്ഞ എല്ലാ കാര്യങ്ങളും വിദ്യാലയങ്ങളിലും പാലിക്കാൻ നാം ശ്രദ്ധിക്കണം പ്ളാസ്റ്റിക് ചവറ്റു കുട്ടയിൽ മാത്രം നിക്ഷേപിക്കുക .ഭക്ഷണാവഷിഷ്ട്ടങ്ങൾ അവക്ക് പ്രത്യേകം സജമാക്കിയ സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക. പൊതുസ്ഥലങ്ങളിലും നാം ശുചിത്വം പാലിക്കേണ്ടതുണ്ട് .ഇങ്ങനെ നാം ഓരോരുത്തരും ശ്രദ്ധിച്ചാൽ വൃത്തിയുള്ള ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാം അങ്ങനെ വൃത്തിയുളള ഒരു രാഷ്ട്രത്തേയും നമുക്ക് വാർത്തെടുക്കാം .നാം ഓരോരുത്തരും മാറേണ്ടതുണ്ട്. "ശുചിത്വത്തിനുള്ള മാറ്റം ."

LIYA RASHEED. M T
4 A എ എൽ പി സ്കൂൾ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം