എ എൽ പി എസ് ചെന്നങ്കോട്/അക്ഷരവൃക്ഷം/ കോവിഡ് 19 നെതിരെ കരുതലോടെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 നെതിരെ കരുതലോടെ ലോകം
കോവിഡ് 19 നെതിരെ കരുതലോടെ ലോകം

ഹസ്തദാനവും സ്നേഹ ചുംബനങ്ങളും അപകടം എന്ന അറിയിപ്പുകൾ പേറുന്ന ഒരു കാലത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. സ്നേഹം, ഭക്തി, പ്രണയം, സൗഹൃദം, സാഹോദര്യം, എന്നിവയെ ഊഷ്മളമായി ഓര്മിപ്പിച്ചിരുന്ന എല്ലാ ചിഹ്നങ്ങളെയും കൊറോണ വൈറസ് അഥവാ കോവിഡ് 19 നിശ്ചലമാക്കി. ചൈനയിലെ യുഹാനിൽനിന്നും ഡിസംബർ 2019 ൽ പൊട്ടി പുറപ്പെട്ട കൊറോണ മാരക വൈറസ് 4 മാസം കൊണ്ട് 154 രാജ്യങ്ങളിലേക്ക് വ്യാപിച്ചു . മാർച്ച് 2020 ലോകാരോഗ്യ സംഘടനാ പുറത്തുവിട്ട കണക്ക് അനുസരിച്ചു ലോകത് 1,80,000 പേർക്കാണ് ഈ രോഗം ബാധിച്ചത്. കണ്ണിൽ കാണാത്ത മാരകമായ വൈറസ് കാരണം 7176 ആളുകളാണ് ഇതുമൂലം മരിച്ചത്. അതായത് മരണ നിരക്ക് ഇപ്പോളും 4 ശതമാനത്തിൽ താഴെ, പിടിച്ചു നിർത്താൻ സാധിച്ചിട്ടുണ്ട് .എന്നിട്ടും ലോകം വിറകൊള്ളുന്നു. ലോക നേതാക്കന്മാർ അന്യ രാജ്യ സന്ദർശനം ഒഴിവാകുന്നു . കലാ-കായിക -സാംസ്കാരിക-നയതന്ത്ര മേഖലകളിലുള്ള പല പരിപാടികളും ആഗോള തലത്തിലും പ്രാദേശിക തരത്തിലും മാറ്റിവെക്കപ്പെടുന്നു 3 പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന വിലയിലേക്ക് എന്ന വില ഇടിയുന്നു മനുഷ്യൻ മാത്രമല്ല ചരക്കുകളുടെ കയറ്റുമതി ഇറക്കുമതിയും മാരക വൈറസ് കാരണം നിലച്ചിരിക്കുന്നു. പല രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു , വേണ്ടത്ര മുഖാവരണങ്ങളും ചികിൽസ സൗകര്യം ഇല്ലാത്തതിന്റെ പേരിൽ ചില രാജ്യങ്ങൾ വിലപിക്കുന്നു. ആദൃശ്യ രൂപിയായ , ജീവിയാണോ അജീവിയാണോ എന്ന് ഇനിയും നിർവചിക്കാൻ പറ്റാത്ത ഒരു വൈറസ് ലോകത്ത് വലിയ ഭയം വീഴ്ത്തിയിരിക്കുന്നു മാത്രമല്ല ജീവനുകളെ കൊന്നൊടുക്കുന്നു. ചൈനയുടെയോ പരീക്ഷണ ശാലയിൽനിന്നും വെളിയിലിറങ്ങിയതാണു ഈ വൈറസ്. മനുഷ്യ സമൂഹത്തിന്എന്നും എപ്പോഴും മഹാ ഭീഷണിയായി മാറി ദാരിദ്ര്യവും പോഷക ആഹാര പ്രശ്നങ്ങളും വന്നു പലർക്കും പല രോഗങ്ങൾക്കും ചികിൽസകിട്ടാത്ത അവസ്ഥയായി. കോവിടിന്റെ പശ്ചാത്തലത്തിൽ 2020 വര്ഷം മാർച്ച് 22 ഞാറാഴ്ച ബഹുമാനപെട്ട ഇന്ത്യൻ പ്രധാന മന്ത്രി ഒരു ദിവസത്തെ ജനത കർഫ്യൂ ഉത്തരവിട്ടു. ജനത കർഫ്യൂ ഇതിന്ടെ ഭാഗമായി രാജ്യത്ത് കടുത്ത നിയന്ത്രണം ആരംഭിച്ചു. പൊതു ഗതാഗത സംവിധാനം പൂർണമായും റദ്ദാക്കി . കൊറോണ വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കർശന നിയമ നടപടി സ്വീകരിക്കും എന്ന് പ്രധാന മന്ത്രി വ്യക്തമാക്കി . കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി 21 ദിവസം രാജ്യം പൂർണമായും അടച്ചിടുന്നതിനായി ബഹു.പ്രധാന മന്ത്രി പ്രഖ്യാപിച്ചു . 2020 മാർച്ച് 24 അർധരാത്രി മുതൽ രാജ്യവും ലോക്ക് ഡൗണിലായി. ഇന്ത്യ കോവിഡ് വൈറസിന് എതിരെ തീരുമാനിച്ച ലോക്ക് ഡൌൺ ലോകത്തിന് തന്നെ മാതൃകയായി. ഈ പ്രവർത്തനം ഓരോ സംസ്ഥാനം ഏറ്റെടുത്തു കൊറോണ തടയുന്നതിന് പ്രവർത്തിച്ചു വരുന്നു . ഏറ്റവും കൂടുതൽ കൊറോണ ബാധിച്ചു മരണപ്പെട്ടത് ഇറ്റലി എന്നാ രാജ്യത്തിലാണ്. ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതുവരെ ഒരു ലക്ഷം കടന്നു. കൊറോണ വ്യാപന തടയുന്നതിനായി വീണ്ടു രാജ്യ വ്യാപകമായി അടച്ചിടൽ 18 ദിവസത്തിലെക് കടക്കുമ്പോൾ രോഗ വ്യാപനത്തിൽ ന്യൂഡൽഹിയിൽ 24 മണിക്കൂറിനിടെ ഒരു ദിവസം 896 പേർക്ക് രോഗം ബാധിച്ചു ഇതിൽ 37 പേര് മരിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിച്ചതു കാസറഗോഡ് ജില്ലയിലാണ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നമ്മുടെ സംസ്ഥാനത്തു 236000 അംഗങ്ങളുള്ള സന്നദ്ധ സേന തയ്യാറാക്കി, കൊറോണ പിടിപെട്ടവരെ ചികില്സിക്കുന്ന , ഇതിന് അഹോരാത്രി നയിക്കുന്നവർക്ക് പിന്തുണയായുള്ള പല നടപടികളും സർക്കാർ തലത്തിൽ നടത്തി വരുന്നു അതിൽ കോവിഡ് പ്രതിസന്ധി സ്പ്രിഷ്ടിച്ച ഇരുട്ട് മറികടക്കാൻ 2020 ഏപ്രിൽ 5 ഞാറാഴ്ച രാത്രി 9 മണി മുതൽ 9 മിനിറ്റ് നേരത്തേക്ക് അവരവരുടെ വീട്ടിൽ ഇരുന്നു ,ടോര്ച് മെഴുക്തിരി, ചിരാത്, മൊബൈൽ ലൈറ്റ് എന്നിവയിൽ ഏതെങ്കിലും വെളിച്ചം തെളിയിക്കാൻ പ്രധാന മന്ത്രി ആഹ്വാനം ചെയ്തു . കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജില്നിന്നും 26 പേരടങ്ങുന്ന വിദഗ്ധ സംഘത്തെ ഏറ്റവും കൂടുതൽ രോഗം ബാധിച്ച ജില്ല കാസര്ഗോഡിലേക്ക് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചറുടെ ഉത്തരവ് പ്രകാരം കാസറഗോഡ് ഉക്കിനടുക്കയിലെ സർക്കാർ മെഡിക്കൽ കോളേജിൽ യുദ്ധകാല അടിസ്ഥാനത്തിൽ കോവിഡ് കെയർ സൗകര്യം സജ്ജമാക്കി പ്രവർത്തിച്ചു വരുന്നു. കൊറോണ ഭീതിയിൽ വീട്ടിലേക്ക് ഭക്ഷ്യ വസ്തുക്കളും, മരുന്ന് ഉൾപ്പടെ എത്തിക്കുന്നതിനായി സർക്കാർ എല്ലാ വിധ കരുതൽ പദ്ധതി നടപ്പിലാക്കി അവർക്ക്, ആരോഗ്യ, ചികിത്സ രംഗത് പ്രവർത്തിക്കുന്നവർ, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, മാറ്റ് പലരും അഭിനന്ദാർഹർ. ഇന്ത്യയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചതു ജനുവരി 2020 വർഷത്തിൽ നമ്മുടെ സംസ്ഥാനത്തിലാണ്. 2020 ഏപ്രിൽ ആദ്യവാരം കോവിഡ് വൈറസ് ബാധിതർ മുമ്പുള്ളതിനേക്കാളും 30 ശതമാനം കുറഞ്ഞു , 34 ശതമാനം പേര് രോഗ മുക്തരായി , കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും മാതൃകയാണ്. കൊറോണയുടെ വ്യാപനം പ്രതിരോധിച്ച ആദ്യ സംസ്ഥാനം കേരളമാണ്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, തമിഴ്നാട് മുതലായ സ്ഥലങ്ങളിൽ രോഗ വ്യാപനം കൂടുതലായി നിയന്ത്രണത്തിന് ലഭിക്കാത്ത തുടർന്നുള്ള വ്യാപനം പൂർണമായും തടയുന്നതിനായി വീണ്ടും പ്രധാന മന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ മിക്ക സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രി മാരുടെയും അഭിപ്രായം ലോക്ക് ഡൌൺ കാലാവധി നീട്ടുക എന്നതായിരുന്നു. ഇതിന്ടെ അടിസ്ഥാനത്തിൽ 2020 വര്ഷം മെയ് മാസം 3 തിയതിവരെ ലോക്ക് ഡൌൺ പൂർണമായും നീട്ടാൻ ഉത്തരവായതാണ്.ചിലരുടെ അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിനായി പ്രത്യേക പോലീസ് കാവൽ ഏർപ്പെടുത്തിയും റെഡ് സ്പോട്ടുകളാക്കി നിയമം കര്ശനമാക്കിയതിന്ടെ അടിസ്ഥാനത്തിൽ വൈറസ് പകരുന്നത് തടയുന്നതിൽ നാം വിജയിച്ചു വരുന്നു. കോവിഡ് നിയന്ത്രിക്കുന്നതിനായി സർക്കാർ ഇപ്പോൾ പുറപ്പടുപ്പിച്ചിട്ടുള്ള നിയമങ്ങളായ സാമൂഹ്യ അകലം പാലിക്കൽ, സോപ്പ് ഉപയോഗിച്ചുള്ള കൈ കഴുകൽ , മാസ്ക് ധരിക്കൽ അനാവശ്യം പുറത്തിറങ്ങൽ , മുതലായവ ഞാനും എന്ടെ കുടുംബവും പാലിക്കും എന്നും, കോവിഡ് മഹാമാരി ഒഴിവാക്കുന്നതിന് എല്ലാവരും പ്രത്യേകശ്രദ്ധ വഹിക്കണം എന്നും ബോധവാന്മാരാകണം എന്നും ഞാൻ ഈ വേളയിൽ അഭിപ്രായപെടുന്നു .


ANUSHA N
4 A ALP SCHOOL CHENNANGOD
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം