എ എൽ പി എസ് കണിയാരം/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 02/06/2025 സ്കൂൾ തുറന്നു.10 മണിക്ക് മുമ്പ് തന്നെ കുട്ടികളും രക്ഷിതാക്കളും എത്തിച്ചേർന്നു. പുതിയ സ്കൂൾ കെട്ടിടത്തിൽ പഠിക്കാൻ വരുന്നതിൻെറ സന്തോഷത്തിലായിരുന്നു കുട്ടികൾ.എൽ.കെ.ജി.
മുതൽ അഞ്ചാം വരെയുള്ള ക്ലാസ്സിലേക്ക് പുതിയതായി വന്ന കുട്ടികളെ Hi WELCOME MY FIRST DAY OF SCHOOL എന്ന സ്റ്റിക്കർ, ബലൂൺ,കിരീടം എന്നിവ നൽകി ചന്ദനക്കുറിയും തൊട്ട് വരിയായി സ്റ്റേജിന് മുമ്പിൽ ഇരുത്തി. സീനിയർ അസിസ്റ്റൻറ് സാലി പോൾ ടീച്ചർ എല്ലാവർക്കും സ്വാഗതം പറഞ്ഞു.സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ.ജെറിൻ പൊയ്കയിൽ അധ്യക്ഷസ്ഥാനം വഹിച്ചു.വാർഡ് കൌൺസിലർ സുനി ഫ്രാൻസിസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.മുഖ്യാഥിതി മുൻ എച്ച്.എം ബീന ടീച്ചർ കോർപ്പറേറ്റിൻെറ "എല്ലാവരും എഴുതുന്നു.എല്ലാവരും വായിക്കുന്നു." എന്ന ലോഗോ പ്രകാശനം ചെയ്തു.പി റ്റി എ പ്രസിഡൻ്റ് ആഗസ്തി ആശംസ പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി ഷൈല ടീച്ചർ നന്ദി പറഞ്ഞു.കുട്ടികൾക്ക് നോട്ട് ബുക്ക്,പെൻസിൽ,ക്രയോൺസ് എന്നിവയടങ്ങിയ കിറ്റ് സമ്മാനമായി നൽകി.പുതിയ അധ്യായന വർഷത്തിൻെറ ആശംസയും വേണ്ട നിർദ്ദേശ ങ്ങളും നൽകി. പായസ വിതരണത്തിന് ശേഷം സ്കൂൾ വിട്ടു.