എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/കരച്ചിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരച്ചിൽ

മ്യാവൂ..... മ്യാവൂ.....
പൂച്ചക്കുഞ്ഞിന്റെ കരച്ചിലാണല്ലോ, ചാരു പുറത്തിറങ്ങി നോക്കി.
അമ്മേ... ദാ... ഗേറ്റിനു പുറത്തു ഒരു കുഞ്ഞി പൂച്ച.
അമ്മയും വന്നു.
പാവം പൂച്ച. അതിനു തീരെ വയ്യ എന്ന് തോന്നുന്നു.
നമുക്ക് എന്തെങ്കിലും കൊടുക്കാം.
ശരി ശരി. പക്ഷെ ശ്രദ്ധിക്കണം. ഇപ്പോൾ മൃഗങ്ങൾക്കും കോവിഡ് ഉണ്ടത്രേ.....
ദാ... ഈ പാൽ കൊടുത്തു നോക്ക്.
ചാരു അമ്മ കൊടുത്ത പാത്രം കുഞ്ഞി പൂച്ചയുടെ മുമ്പിൽ വെച്ചുകൊണ്ട് നോക്കി നിന്നു.
അത് ആർത്തിയോടെ പാൽ മുഴുവനും കുടിച്ചു തീർത്തു. എന്നിട്ട് ചാരു വിനെ ഒന്ന് നോക്കി.
ചാരു പാത്രം എടുത്ത് അമ്മയ്ക്ക് കൊടുത്തു.
അതു പിന്നിലെ മുറ്റത്തെക്ക് വച്ചോളൂ.എന്നിട്ട് കൈ നന്നായി സോപ്പ് തേച്ചു കഴുകി വാ.
ചാരു അമ്മ പറഞ്ഞ പോലെ ചെയ്തു.
പിറ്റേന്നും പൂച്ച കുഞ്ഞു വന്നു.
അവൾ അന്നും ആഹാരം കൊടുത്തു.
ഇത് പതിവായി.ലോക്ക് ഡൌൺ കാലം
കൂട്ടുകാരൊക്കെ അകലേയായിപ്പോയി. എങ്കിലും ചാരുവിനു ഒരു പുതിയ ചങ്ങാതിയെ കിട്ടി.

ആദ്യ. പി
I C ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ