എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പ്രകൃതിയും

പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകത ഏറ്റവും പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. " പ്രകൃതിയും മനുഷ്യനും ദൈവ ചൈതന്യവും ഏകീഭവിക്കുന്നിടത്ത് ജീവിതം ആഹ്ലാദപൂർണമായി തീരും " എന്നതാണ് ഭാരതിയദർശനം' പ്രകൃതിയും മനുഷ്യനുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന ഒരു സംസ്ക്കാരം നമുക്കുണ്ടായിരുന്നു. മനുഷ്യന് വേണ്ടുന്നതെല്ലാം പ്രകൃതിയിൽ നിന്ന് ലഭിച്ചു. മനുഷ്യൻ പ്രകൃതിയെ അമ്മയായും ദൈവമായും കണ്ടാരാധിക്കുകയും പ്രകൃതി വിഭവങ്ങളെ 'മിതമായി ഉപയോഗിക്കുകയും ചെയ്തത് കൊണ്ട് അവൻ്റെ ആവശ്യങ്ങൾ നിറവേറ്റി... / എന്നാൽപിന്നീടെപ്പോഴോ മനുഷ്യൻ സ്വാർത്ഥനാകാൻ തുടങ്ങി.തൻ്റെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി അവൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിലൂടെ ആവാസവ്യവസ്ഥയെത്തന്നെ മനുഷ്യൻ തകിടം മറിച്ചു. സ്വാർത്ഥതയും അത്യാർത്തിയും മനുഷ്യനെ എത്രത്തോളം ക്രൂരനാക്കി മാറ്റുന്നു എന്നതിൻ്റെ സാക്ഷ്യപത്രങ്ങളായി നമ്മുടെ വനങ്ങളും വയലുകളും പുഴകളുമെല്ലാം മാറിയിരിക്കുന്നു./ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപുക അന്തരീക്ഷത്തെ സദാ മലിനപ്പെടുത്തുന്നു' കാർ ബൺ ഡൈ ഓക്സൈഡി ൻ്റെ അളവ് വർധിച്ച് അന്തരീക്ഷത്തിലെ ചൂടുയർന്ന് കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു 'ഓസോൺ പാളിയിലെ വിള്ളലും ആഗോള താപനവും പരിസ്ഥിതിക്ക് ആഘാതങ്ങളേൽപ്പിക്ക8ന്നു. മണ്ണിലൊരിക്കലും ലയിക്കാത്ത പ്ലാസ്റ്റിക്ക് മണ്ണിൽ നിക്ഷേപിക്കുന്നതുമൂലം മണ്ണ് മലിനമാകുന്നു. രാസകീടനാശിനികളും രാസവളങ്ങളും മണ്ണിനെ വിഷമയമാക്കി മാറ്റി. ഫാക്ടറികളിൽ നിന്ന് പുറം തള്ളുന്ന മാലിന്യങ്ങളും മനുഷ്യൻ വലിച്ചെറിയുന്ന മാലിന്യങ്ങളും നദികളെ വിഷലിപ്തമാക്കുന്നു. അമിതമായ മണൽവാരലും നീർത്തടങ്ങൾ നികത്തലും മൂലം വരും തലമുറയുടെ ജീവൻ്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുകയാണ്. വനനശീകരണമാണ് പരിസ്ഥിതിനാശത്തിന് കാരണമാകുന്ന മറ്റൊരു വിപത്ത്. വനനശീകരണത്തിലൂടെ എത്രയോ ഇന്നം ജീവികളുടെ ആവാസവ്യവസ്ഥ തകിടം മറിക്കുകയും പരിസ്ഥിതി സംതുലനം തകർക്കുകയും ചെയ്യുന്നു.ഇത്തരത്തിൽ മനുഷ്യൻ്റെ പ്രവർത്തികൾ പ്രകൃതിയുടെ താളം തെറ്റിക്കാൻ തുടങ്ങിയതോടെ സർവ്വംസഹയായിരുന്ന നമ്മുടെ ഭൂമി സംഹാരരുദ്രയായി മാറാൻ തുടങ്ങി.സുനാമിയായും പേമാരിയായും കൊടുങ്കാറ്റായുമൊക്കെ പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങി. മനുഷ്യൻ്റെ അഹങ്കാരവും അത്യാർത്ഥിയും ശമിപ്പിക്കാനായി ഇപ്പോൾ " കോ വിഡ് 19 എന്ന മഹാമാരിയും മനുഷ്യനെ കാർന്ന് തിന്നാൻ തുടങ്ങിയിരിക്കുന്നു.21 ദിവസം ഗവൺമെൻ്റ് പ്രഖ്യാപിച്ച ലോക്ഡൗണിലൂടെ മനുഷ്യനെ അവനവൻ്റെ വീട്ടിൽ തളച്ചിട്ടിരിക്കുന്നു 'ഈ സമയം പ്രകൃതി അതിൻ്റെ താളം വീണ്ടെടുക്കുകയാണ്. ഫാക്ടറികളിൽ നിന്നും മാലിന്യങ്ങൾ തള്ളാത്തതിനാൽ യമുനാ നദി വർഷങ്ങൾക്കു ശേഷം തെളിഞ്ഞു. വാഹനങ്ങൾ നിരത്തുകളിലിറങ്ങാത്തതിനാൽ മണ്ണും വായുവും ജലവുമെല്ലാം ശുദ്ധീകരിക്കപ്പെടുന്നു. ഇനിയെങ്കിലും മനുഷ്യൻ തിരിച്ചറിവിലേക്ക് എത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഇതുപോലുള്ള മഹാമാരികളും പ്രകൃതിദുരന്തങ്ങളും വീണ്ടും വന്നേക്കാം. ഒരാജീവനാന്ത ലോക്ഡൗണിലേക്ക് പോകാതിരിക്കണമെങ്കിൽ ഈ ലോക് ഡൗൺ കാലം ഒരു തിരിച്ചറിവിൻ്റെ കാലമായി കണ്ട് നമുക്ക് പ്രകൃതിയിലേക്ക് മടങ്ങാം. ഓരോരുത്തരും പ്രകൃതിയെ സ്നേഹിക്കുമ്പോൾ പ്രകൃതി നമുക്ക് ആ ഗ്ലാദ ജീവിതം തിരിച്ച് നൽകും.

ദേ വ ന ന്ദ വി.ജെ.
6 A എ.എൻ എം യു .പി സ്കൂൾ ഗോഖലെ നഗർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം