എ എസ് എം എൽ പി എസ് പുറക്കാട്/അക്ഷരവൃക്ഷം/ കാത്തിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിക്കാം

ഞാനും നീയും കൂട്ടുകാർ
ഒന്നിച്ചു ആടിപ്പാടി കളിച്ചതല്ലേ.
കണ്ണും കൈകളും ചേർത്ത് പിടിച്ചിട്ടൊത്തിരി ഓടി കളിച്ചതല്ലേ.
കണ്ണ് ചുവപ്പിച്ചിട്ടോടിയെത്തി
ദുഷ്ടൻ കൊറോണ മഹാമാരി.
പൂട്ടിയൊട്ടാകെ കലാലയങ്ങൾ,
നിർത്തി പഠനം പരീക്ഷകളും.
പൊട്ടി സങ്കടം കൊണ്ട് വിദ്യാർത്ഥികൾ
അയ്യോ കഷ്ടമിതെന്ത് കാലം.
വേണ്ട മനസാലൊത്തൊരുമിക്കാം.
വേണ്ട കയ്യാങ്കളി തത്കാലം .
മൂക്കും വായും കണ്ണും പൊത്തി
നോക്കീ ദുഷ്ടനെ ഓടിക്കാം .
കാലം പയ്യെ പോയെന്നാലും
നല്ലൊരു നാളെ വരുമല്ലോ .

ബീഗം സ്വാലിഹ
3 A എ.എസ്.എം.എൽ.പി.എസ് പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത