എ എസ് എം എൽ പി എസ് പുറക്കാട്/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പ്രകൃതി

                ഭൗതിക പ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി. ഭൗതിക പ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്. നമ്മുടെ  പ്രകൃതി നമുക്ക് പൂക്കൾ, ആകർഷകമായ പക്ഷികൾ, മൃഗങ്ങൾ പച്ചക്കറികൾ നീല ആകാശം, ഭൂമി, നദികൾ, കടൽ വനങ്ങൾ, വായു, മലകൾ, താഴ് വരകൾ തുടങ്ങി നിരവധി വസ്തുക്കൾ നൽകുന്നു. നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി നമ്മുടെ ദൈവം പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നു. നാം ജീവിതത്തിനു വേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയുടെ സ്വത്തുക്കളാണ്. അത് നാം നശിപ്പിക്കാനോ നഷ്ടപെടുത്താനോ പാടില്ല.   
                   പ്രകൃതിയുടെമൗലികതയെ നാം നശിപ്പിക്കരുത്.   കൂടാതെ ആവാസവ്യവസ്ഥയുടെ ചക്രത്തെ അസന്തുലിതമാക്കരുത്. ആധുനിക കാലഘട്ടത്തിൽ മനുഷ്യന്റെ സ്വാർത്ഥവും ചീത്തയുമായ പലപ്രവർത്തനങ്ങളും പ്രകൃതിയെ വലിയ തോതിൽ അസ്വസ്ഥമാക്കുന്നു. പ്രകൃതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും.
                  പ്രകൃതിയെ സുരക്ഷിതവും ഭദ്രവുമായി നിലനിർത്തുകയും സുഖകരവും  ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറക്ക്  കൈമാറുകയും ചെയേണ്ടത് ആവശ്യമാണ്.
     നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ ഫലങ്ങൾ അനുഭവിച്ചു തുടങ്ങി യിരിക്കുന്നു. സാമൂഹികവും സാംസ്കാരികവുംആയ  പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും നമ്മുടെ പ്രകൃതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അത് തടയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.      നമ്മൾ എല്ലാവരും
        പ്രകൃതി യുടെ സൗന്ദര്യം നിലനിർത്താൻ ശ്രമിക്കണം. പ്രകൃതി നമ്മുക്ക് അമ്മയാണെന്ന് ഓർത്തു കൊണ്ട്..

ആലിയ ഫാത്തിമ
1 C എ.എസ്.എം.എൽ.പി.എസ് പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം