എ എം യു പി എസ് മാക്കൂട്ടം/വിദ്യാർത്ഥി രചനകൾ/സാഹിത്യം/യാത്രാമൊഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സമയമാകുന്നു പിരിഞ്ഞുപോകാൻ
സവിനയം യാത്ര ചോദിച്ചിടട്ടെ
കൂട്ടരോടൊത്തു കളിച്ചു നടന്നൊരാ
മാക്കൂട്ടമിനിയെനിക്കോർമ്മയാവും
അയൽപക്ക വിദ്യാലയം വിട്ട് പോകുമ്പോൾ
ഉളളിലെനിക്കിന്നു ദുഃഖമുണ്ട്
കുഞ്ഞുനാൾ തൊട്ടു ഞാൻ കണ്ടു വരുന്നതാം
പ്രിയമേറും ഗുരുനാഥരിനിയില്ലല്ലോ
രാപ്പകലുകളെത്ര കൊഴിഞ്ഞു വീണാലും
കാലമെത്ര തന്നെ കഴിഞ്ഞുപോയാലും
മറക്കില്ലൊരിക്കലും ഞാനെൻ സ്നേഹാലയം.