എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം


കോവിഡ് കാലം വന്നല്ലോ
ലോകം ഒന്നായി വിറച്ചുവല്ലോ
ആഘോഷമില്ല ആരാധനയില്ല
സൽക്കാരവുമില്ലാത്തൊരു കാലം
പ്രവാസികളെല്ലാം വിദേശത്തല്ലോ
നാട്ടിലേക്കെത്താൻ കഴിയില്ലല്ലോ
സ്കൂളുകളില്ല പരീക്ഷകളില്ല
കുട്ടികളൊന്നും കളിക്കാറില്ല.
തിക്കുമില്ല തിരക്കുമില്ല
റോഡുകളെല്ലാം ശൂന്യമല്ലോ.
കലഹങ്ങളെല്ലാം കുറഞ്ഞുവല്ലോ
ബാറുകളെല്ലാം അടച്ചതല്ലോ.
മാളുകളില്ല ബീച്ചുകളില്ല
മാർക്കറ്റുമില്ലാത്തൊരു കാലം.
അറിയണം നമ്മൾ പഠിച്ചിടണം
കഴിഞ്ഞകാലങ്ങൾ നാം ഓർത്തിടണം.
ചതിയും വഞ്ചനയും
നിറഞ്ഞതല്ലോ ഇന്നിപ്പോൾ
നന്മയിൽ മുഴുകിയല്ലോ.
ആരോഗ്യമേഖല കാത്തുസൂക്ഷിക്കുന്ന
മാലാഖമാരെനാം ഓർത്തിടണം.
നിയമങ്ങളെല്ലാം കാത്തുസൂക്ഷിക്കുന്ന
പോലീസ്കാരെയും ഓർത്തിടണം.
വീട്ടിലിരിക്കാം വൃത്തിയോടെ
രോഗത്തിൽ നിന്ന് മുക്തിനേടാൻ.
കാത്തിരിക്കാം നമ്മുക്കൊത്തുചേരാം
നല്ലൊരു ലോകത്തെ വീണ്ടെടുക്കാൻ.

ഷേഹ ഫാത്തിമ
5 D മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത