എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ -പരിസ്ഥിതി-
പരിസ്ഥിതി
നമ്മുടെ സംസ്കാരം പിറവി കൊണ്ടിട്ടുള്ളത് മണ്ണിൽ നിന്നാണ്. മണ്ണും മഴയും പുഴയും തോടും എല്ലാമെല്ലാം നമുക്ക് വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. പ്രകൃതി ഓരോ ജീവജാലങ്ങൾക്കും വളരാനാവശ്യമായ തെല്ലാം ഒരുക്കി വെച്ചിട്ടുണ്ട്. എന്നിട്ടും തന്റെ ആവശ്യങ്ങൾക്കുപരി മനുഷ്യർ പരിസ്ഥിതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. നമ്മുടെ മുൻ തലമുറക്കാർ പവിത്രമായി സൂക്ഷിച്ചു കൈമാറി വന്ന ഒരു നിധി തന്നെയാണ് പ്രകൃതി. കുന്നും മലയും ഇടിച്ചു നിരത്തിയും മണൽ വാരിയും വയൽ നികത്തിയും നമ്മുടെ കൊച്ചു കേരളത്തിൽ പോലും നമുക്ക് മുമ്പിൽ പ്രകൃതി ചൂഷണം നടന്നുകൊണ്ടിരിക്കുകയാണെങ്കിൽ മറ്റിടങ്ങളിലൊക്കെയും ഇതുപോലെത്തന്നെയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം. വനനശീകരണം മൂലം എത്രയെത്ര ജീവജാലങ്ങൾക്കാണ് ഇന്ന് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് കവി ഒ എൻ വി കുറിച്ചിട്ടുള്ളത്. ഇന്ന് നാം എത്ര തണൽമരങ്ങളാണ് മുറിച്ച് മാറ്റിക്കൊണ്ടിരിക്കുന്നത്. വേനൽ തുടങ്ങുമ്പോഴേക്കും കൊടും വരൾച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും അമിത ജലോപയോഗം കുറയുന്നില്ല. മാലിന്യങ്ങൾ തളളിയും മണൽ വാരിയും പുഴകളെ കൊല്ലുന്നു വയലുകൾ മണ്ണിട്ട നികത്തുന്നു. വായു, ജലം, മണ്ണ് എന്നിവ പ്രകൃതിയുടെ അടിസ്ഥാന ഘടകങ്ങളാണ്.ഇവയോരോന്നും നാം എത്രമാത്രം മലിനപ്പെടുത്തുന്നുവെന്ന് ഓർത്തു നോക്കൂ. മനുഷ്യന്റെ പ്രകൃതി ചൂഷണത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഒരു പാടൊരുപാടുണ്ട്. അറിഞ്ഞോ അറിയാതെയോ നാം അതിൽ പങ്കാളികളാണ്. പ്രകൃതിയെ സംരക്ഷിക്കാൻ നാം ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ടത് അനിവാര്യമാണ്. നാം പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക മാത്രമല്ല, പ്രകൃതി ചൂഷകരെ ശക്തമായി എതിർക്കുകയും വേണം. എന്നാലേ പ്രകൃതിസംരക്ഷണം എന്ന നമ്മുടെ ലക്ഷ്യം പൂർണമാകൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം