എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ശുചിത്വം ഒരു നല്ല നന്മക്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ഒരു നല്ല നന്മക്

ഈ കൊറോണ കാലത്ത് നമ്മൾ ഏവരും പാലിക്കേണ്ട ഒരു കാര്യമാണ് ശുചിത്വം . അത് നമ്മൾക് എത്രത്തോളം വർധിപ്പിക്കാൻ കഴിയുന്നുവോ , അത്രത്തോളം രോഗം നമ്മളിൽനിന്ന് അകന്നേക്കും . ഒരു വ്യക്തിക് എപ്പോഴും ഉണ്ടാകേണ്ട ഒരു ശീലമാണ് വ്യത്തി , അഥവാ, ശുചിത്വം.

വ്യത്തിയുടെ ഭാഗമായി തുമ്മുമ്പോഴും, ചുമ്മകുമ്പോഴും മൂക്കും വായയും പൊത്തിപിടിക്കുക . നമ്മുടെ വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക . നഖങ്ങൾ ആഴ്ചയിൽ ഓരോ ദിവസവും വ്യത്തിയാകുകയും വെട്ടുകയും വേണം .നഖങ്ങൾ അനാവശ്യമായി വായയിലുടുകയോ , കടിച്ചുമുറിക്കുകയോ ചെയ്യരുത്, അത് നമ്മളിലേയ്ക് രോഗം പടരാൻ എളുപ്പമാകും. എല്ലാവരുടെയും കൈ ഇടക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകണം . ഭക്ഷണം കഴിക്കുന്നതിനു മുൻപും പിൻപും കൈ നന്നായി കഴുകണം. പൊതുസ്ഥലത് ശുചിത്വത്തിന്റെ ഭാഗമായി അവിടെ തുപ്പുകയോ, ചപ്പ് ചവറുകൾ നിക്ഷേപിക്കുകയോ ചെയ്യരുത് .

നമ്മുടെ വീടിന്റെ പരിസരത്ത് എവിടെയെങ്കിലും ചിരട്ടകളിലോ , ടയറുകളിലോ വെള്ളം കെട്ടി കിടക്കുന്നുണ്ടങ്കിൽ അത് ഒലിച്ചുകളയുക. കൊതുകൾ മുട്ടയിട് വേറെ കൊതുകൾ ഉണ്ടായി അവ മൂലം ഡെങ്കിപ്പനി ഉണ്ടാവാൻ സാധ്യതയുണ്ട്. പുറത്തുപോയിവന്നാൽ ഉടൻ തന്നെ അകത്തുകയറാതെ കൈയും ,കാലും , മുഖവും സോപ്പ് ഉപയോഗിച്ചു നന്നായി കഴുകണം.വീട്ടിൽനിന്ന് പുറത്തുപോയി വന്നാൽ അപ്പോൾ ധരിച്ചിരിക്കുന്ന വസ്‌ത്രം അലക്കണം. വീട്ടിൽ മാറാലയോ, പൊടിപടലങ്ങളോ ഉണ്ടങ്കിൽ തട്ടിക്കളയുക. വീട്ടിലെ തറക്കൽ എപ്പോഴും തൂത്ഇത്തരത്തിലുള്ള മാർഗങ്ങളിലൂടെ നമ്മുക് ശുചിത്വം പാലിക്കാം . ഇത്രയും കാര്യങ്ങളാണ് വേണ്ടത്. ഇങ്ങനെയൊക്കെ ചെയ്താൽ നമ്മുക് ഒരു രോഗവും വരില്ല.


SREEYA LAKSHMI T
6 D എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം