എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി നമ്മുടെ ശക്തി

"എലിയമ്മാവാ, എങ്ങോട്ടാ യാത്ര ?."

"ഞാനീ നാടു വിട്ടു പോകുകയാ കൊതുകച്ചാ."

" ഈ വൃത്തിയുള്ള നാട്ടിൽ എങ്ങനെയാ ജീവിക്കുക ?വിശന്നു ജീവിക്കാൻ ഇനി വയ്യ".

" മുട്ടയിടാൻ കെട്ടിക്കിടക്കുന്ന ഒരു തുള്ളി വെള്ളം പോലും കാണാനില്ല. ജീവിക്കാനുള്ള പ്രയാസം കൊണ്ട് ചങ്ങാതിമാരൊക്കെ നാടു വിട്ടു. ഞാനും കൂടെ പോരട്ടെ".

" എന്റെ കാര്യം കഷ്ടമാ." മണിയനീച്ചയും ഒപ്പം കൂടി.

അങ്ങനെ അവർ പുതിയ സ്ഥലം തേടി യാത്രയായി . തീരെ വൃത്തിയില്ലാത്ത ഒരു സ്ഥലത്തെത്തി.

"ഹൊ... ഇവിടെത്തിയത് ഭാഗ്യമായി. കുറച്ചു നാൾ കൊണ്ട് ശരീരമൊക്കെ ഒന്ന് നന്നായി അല്ലേ കൊതുകച്ചാ"എലിയമ്മാവൻ പറഞ്ഞു.

"അതേയതേ, ഇഷ്ടം പോലെ ഭക്ഷണം. നമുക്ക് താമസിക്കാൻ പറ്റിയ സ്ഥലം. ഇനി നമുക്ക് എവിടേയും പോകേണ്ട. ഇവിടെ നമുക്ക് സുഖമായി കഴിയാം" മണിയനീച്ച സന്തോഷത്തോടെ പറഞ്ഞു .

     - നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ നമ്മുടെ പരിസരം വൃത്തിയുള്ളതായിരിക്കണം -  


അൻഷിദ
5 സി എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ