വൈറസാണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കേണം കൂട്ടുകാരെ
സോപ്പിട്ടു കൈകൾ കഴുകിടേണം
നല്ല കുട്ടികളായി കുളിച്ചീടേണം
അല്ലെങ്കിൽ കൊറോണ ബാധിക്കും
അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണം കൂട്ടുകാരെ
മൂക്കിലും വായിലും കൈ ഇടാതെ രോഗം
വരാതെ സൂക്ഷിക്കേണം
വീട്ടിലിരുന്നു പഠിക്കാം പിന്നെ..
വീട്ടിലിരുന്നു കളിക്കാം
രോഗം വരാതെ സൂക്ഷിക്കേണം
വൈറസാണ് വൈറസ്
കൊറോണ എന്നൊരു വൈറസ്...
വരാതെ നോക്കേണം കൂട്ടുകാരെ.......