എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ഒരു സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു സ്വപ്നം

വളരെ ശക്തമായി മഴ പെയ്യാൻ തുടങ്ങി .കാറ്റിൽ മരങ്ങളും ചെടികളും ആടി ഉലഞ്ഞു . പുഴകൾ ശക്തമായി ഒഴുകുന്നുണ്ടായിരുന്നു. ഈ സമയം അപ്പുവും അമ്മയും അവൻ്റെ കൊച്ചു വീട്ടിൽ പേടിച്ചിരിക്കുകയായിരുന്നു. കോരിച്ചൊരിയുന്ന മഴയിലും കാറ്റിലും പെട്ടന്ന് ഒരു വലിയ ശബ്ദം കേട്ട് അവൻ ഭയന്ന് വിറച്ചു. തന്റെ വീടിന്റെ വാതിൽ പതിയെ തുറന്നപ്പോൾ അവൻ കണ്ടത് തന്റെ ആത്മ സുഹൃത്തായ അൻവറിന്റെ വീടിന് മുകളിൽ ഒരു വലിയ മരം വീണ് കിടക്കുന്നതാണ്. അതു കണ്ട് അപ്പു ഉറക്കെ അലമുറയിട്ട് കരയാൻ തുടങ്ങി. ഈ സമയം അവന്റെ കരച്ചിൽ കേട്ട് അമ്മ അവനെ തട്ടിയുണർത്തി. അപ്പൂ ,മോനേ എന്തു പറ്റി അവൻ മിഴികൾ തുറന്നു. ചുറ്റുപാടും നോക്കി . അമ്മയെകണ്ടു അപ്പോഴവന് താൻ കണ്ടത് സ്വപനം മാണന്ന് മനസ്സിലായത് അവന് സന്തോഷമായി . താൻ തലേ ദിവസം ടിവിയിൽ കണ്ട പ്രകൃതിദുരന്തങ്ങളേ കുറിച്ചും പ്രകൃതിസംരക്ഷണത്തേ കുറിച്ചുമുള്ള വാർത്തകൾ അവനോർത്തെടുത്തു.......

ദിയ ഫാത്തിമ . കെ
5 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ