എ എം എം ആർ ജി എച്ച് എസ് എസ് നല്ലൂർനാട്/ചരിത്രം
1989-90 വർഷം ഡോ.അംബേദ്കർ ജൻമശദാബ്ദി വർഷത്തോടനുബന്ധിച്ച് പട്ടികവർഗ്ഗക്കാരുടെ പുരോഗതിക്കായി കേരള സർക്കാർ നടപ്പാക്കിയ പദ്ധതികളിൽ ഒന്നായിരുന്നു മോഡൽ റസിഡൻഷ്യൽ സ്കൂൾ. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗക്കാരുടെയും പ്രാചീന ഗോത്ര വർഗ്ഗക്കാരുടെയും കുട്ടികൾക്ക് പബ്ലിക്ക് സ്കൂൾ മാതൃകയിൽ എല്ലാ സൌകര്യങ്ങളും നൽകി വിദ്യാഭ്യാസം നടത്തുന്നതിനായി മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട് ജില്ലയിലെ നല്ലൂർനാട്ടിൽ ആൺകുട്ടികൾക്കായി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ കീഴിൽ ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥാപിതമായത്. അഞ്ചാംക്ലാസ്സ് മുതലാണ് ഇവിടെ പ്രവേശനം. ഓരോക്ലാസ്സിലും 35 കുട്ടികൾക്ക് മാത്രമാണ് പഠനത്തിന് അവസരം ലഭിക്കുന്നത്. ഈ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികൾക്ക് താമസം, വസ്ത്രം, പഠനം തുടങ്ങിയ എല്ലാ കാര്യങ്ങളും സൌജന്യമാണ്. സ്കൂളുകളുടെ പ്രവർത്തന മേൽനോട്ടത്തിനായി കലക്ടർ അധ്യക്ഷനായുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ ഭരണപരമായ നടത്തിപ്പ് പട്ടികവർഗ വികസന വകുപ്പിനാണെങ്കിലും അക്കാദമിക് കാര്യങ്ങളുടെ മേൽനോട്ടം പൊതു വിദ്യാഭ്യാസ വകുപ്പിനാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |