എ. യു. പി. എസ്. പൊമ്പ്ര/അക്ഷരവൃക്ഷം/മറഞ്ഞിരിക്കുന്ന സ്നേഹം
മറഞ്ഞിരിക്കുന്ന സ്നേഹം
അമ്മു അവളൊരു പാവപ്പെട്ട കുട്ടിയാണ്. അവൾക്ക് അച്ഛനും അമ്മയും ഇല്ല. അവൾക്ക് ഒരു മുത്തച്ചൻ മാത്രമേയുള്ളു.അവളുടെ മുത്തച്ഛന് അമ്മുവിനെ ഇഷ്ടമല്ല. അവൾക്ക് ഭക്ഷണം പോലും ശരിക്കും കൊടുക്കില്ല കൂടുതൽ ദിവസവും അവൾ പട്ടിണിയാണ്. എന്നാൽ അവൾക്കോ മുത്തച്ചനെ വളരെ ഇഷ്ടമാണ്. അവൾ എന്തു പറഞ്ഞാലും മുത്തച്ഛൻ കേൾക്കില്ല. നിങ്ങൾക്കറിയല്ലേ ഇപ്പോൾ കൊറോണ കാരണം പുറത്തുപോവാൻ പാടില്ലാന്ന് പക്ഷേ അവളുടെ മുത്തച്ചൻ അവൾ പറഞ്ഞതു കേൾക്കാൻ കൂട്ടാക്കാതെ പുറത്തു പോയി. മുത്തച്ഛന് ഒരു സുഹ്യത്തുണ്ടായിരുന്നു രാജു എന്നാണ യാളുടെ പേര്. രാജുവുമായി കൂട്ട് കൂടി സംസാരിച്ചിരിക്കുമ്പോഴാണ് അറിഞ്ഞത് പോലിസ് രാജുവിനെ അന്വേഷിക്കുകയാണെന്ന് രാജുവിന് കൊറോണ യാ ണത്രേ.....വിവരം മുത്തച്ചനോട് രാജു പറഞ്ഞില്ല. പോലീസ് അറസ്റ്റു ചെയ്യാൻ വന്നപ്പോൾ അവർ സംസാരിച്ചുക്കൊണ്ടിരിക്കുന്നതു കണ്ട് രണ്ടു പേരെയും ക്വാറന്റയ്നിലേക്ക് കൊണ്ടുപോയി. അവിടെ ഏകാന്തമായി കിടന്നപ്പോഴാണ് മുത്തച്ഛന് അമ്മുവിന്റെ സ്നേഹം മനസിലായത്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |