എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ .അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
കൊറോണ എന്ന മഹാമാരി നമ്മുടെ രാജ്യത്തും പോരാട്ടം തുടങ്ങിയിരിക്കുന്നു. ഈ വൈറസ് മാനവരാശിക്ക് തന്നെ വലിയൊരു വിപത്തായി മാറിയിരിക്കുന്നു. നാം ഓരോരുത്തരും കരുതിയിരുന്നത് നമ്മുടെ രാജ്യത്ത് ഒന്നും ബാധിക്കില്ലെന്നാണ്. പക്ഷേ നമ്മുടെയെല്ലാം കണക്കുകൂട്ടലുകൾ തെറ്റിച്ച് അതിന്റെ വ്യാപ്തി ദിവസം കഴിയുന്തോറും കൂടിവരുന്നു, ലോകം മനുഷ്യന്റെ അധീനതയിൽ ആണെന്ന് അഹങ്കരിച്ച അവന്റെ അഹന്തയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്. പകർച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും മനുഷ്യരെ പലതും ഓർമിപ്പിക്കുന്നു. എത്ര തിരിച്ചടി കിട്ടിയാലും അവൻ പാഠം പഠിക്കുക എന്നതാണ് സത്യം.

പ്രകൃതിവിഭവങ്ങൾ വരും തലമുറയ്ക്ക് തിരികെ കൊടുക്കേണ്ടതാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെ അവൻ എല്ലാം ചൂഷണം ചെയ്യുന്നതിന് വിപത്താണ് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കുന്നുകൾ ഇടിച്ചു നിരത്തിയും പുഴകളും തോടുകളും മലീമസമാക്കിയും, വനങ്ങളും മറ്റും വ്യാപകമായി മുറിച്ചുമാറ്റിയും, മനുഷ്യൻ ചെയ്തു കൊണ്ടിരിക്കുന്ന ദൂഷ്യഫലങ്ങളുടെ ഫലമാണ് നാമിന്ന് അനുഭവിക്കുന്നത്. ഈ കൊറോണ കാലത്ത് എല്ലാവരും സമന്മാർ ആകുന്ന അവസ്ഥയിലാണ് നാം എത്തിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാലയങ്ങളും, അമ്പലങ്ങളും പള്ളികളും എല്ലാം അടഞ്ഞിരിക്കുന്നു. മനുഷ്യൻ കൂട്ടിലടച്ച ഒരു തത്തയെപ്പോലെ ഇന്ന് വീട്ടിൽ അകപ്പെട്ടിരിക്കുന്നു. ട്രെയിനുകളും, ബസ്സുകളും, മറ്റു വാഹനങ്ങളും ഓടാത്ത മൂലം ഇന്ന് അന്തരീക്ഷമലിനീകരണം കുറവാണെന്ന് തന്നെ പറയാം. ഈ ദുരന്ത കാലത്തെ നാം അതിജീവിചേ മതിയാകൂ. പ്രകൃതിയോട് ഇണങ്ങിയും, അവ വരുംതലമുറയ്ക്ക് തിരിച്ചു നൽകേണ്ടതാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞും, ഒന്നിനും അഹങ്കരിക്കാതെയും, എല്ലാവരും തുല്യരാണെന്നുള്ള സേവന മനോഭാവത്തോടെയും ഈ പ്രതിസന്ധിയെ നാം അതിജീവിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.


ആവണി. പി. വി
5 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം