എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ നിൻ മടിത്തട്ടിലുറങ്ങാൻ

Schoolwiki സംരംഭത്തിൽ നിന്ന്
നിൻ മടിത്തട്ടിലുറങ്ങാൻ


നിൻ മടിത്തട്ടിലുറങ്ങാൻ - കൊതിചീടുന്നു ഞാൻ.
പച്ചപ്പുതപ്പണിഞ്ഞ നിൻ - വസ്ത്രം
കരിഞ്ഞുണങ്ങിയ കറുത്ത വസ്ത്രം .
ആർത്തു ചിരിച്ചു കളിച്ചു നടന്ന പുഴകളും - തോടുകളും അരുവികളും
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി .
 പച്ചപ്പട്ടു വിരിച്ച പാടങ്ങൾ
ഇനി കാണുവാൻ കഴിയുമോ എനിക്ക് .
എല്ലാം തല്ലിത്തകർക്കുവാൻ കഴിവുള്ള -
മനുഷ്യൻ .....കൊയ്യുന്നു -
ദു:ഖ ദിനങ്ങൾ മാത്രം .
വിഷുവും തെയ്യവും -
ഉത്സവങ്ങളെല്ലാം ഓർമ്മകളായി മാറുമോ?
പുതിയ പുതിയ - വൈറസുകൾ -
മനുഷ്യനെ കീഴടക്കുന്നു .
മനുഷ്യൻ മനുഷ്യനായി -
പ്രകൃതിയെ ചുട്ടു കൊല്ലുന്നു .
കരളേ നിൻ- മടിത്തട്ടിലുറങ്ങാൻ -
കൊതിച്ചീടുന്നു ഞാൻ.

വചനനാഥ
4 A എ യു പി എസ്ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത