എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ ഇപ്പോൾ ലോകം മുഴുവൻ പടർന്നു പിടിക്കുന്ന ഒരു പകർച്ചവ്യാധി ആണ് 'കൊറോണ 'എന്ന ഭീകരൻ. വൻകിട രാജ്യങ്ങൾ പോലും തകർന്നു പോകുകയാണ് ഈ വൈറസ് നു മുന്നിൽ.ഒരു വൈറസ് രോഗം എന്ന് പറയുമ്പോൾ എടുത്തു പറയേണ്ടത് ഇതിനു ഇതുവരെ മരുന്ന് കണ്ടുപിടിചിട്ടില്ല എന്നതാണ്.അതിനുവേണ്ടിയുള്ള പരീക്ഷണങ്ങൾ തുടങ്ങി കഴിഞ്ഞു എന്നുള്ള ആശ്വാസ വാർത്ത വരുമ്പോഴും അതുവരെ എങ്ങനെ അതിജീവിക്കും എന്നുള്ളതാണ് ഇപ്പോഴുള്ള വെല്ലുവിളി.ഇപ്പോൾ നമുക്ക് ആശങ്കയല്ല വേണ്ടത് ജാഗ്രത യാണ്.മറ്റു വൈറസ് കളെ പോലെ വായുവിലൂടെ പകരുകയില്ല എന്നുള്ള താണ് ആശ്വാസം തരുന്ന ഒരു കാര്യം.അതുകൊണ്ട് സ്വയം ജാഗ്രത പാലിക്കുക മാത്രമാണ് ഇതിനെ അകറ്റാനുള്ള ഏക വഴി.പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക, പുറത്തു പോയി വന്നാൽ കൈകൾ സോപ്പിട്ടു കഴുകുക,പരസ്പരം അകലം പാലിക്കുക, തുടങ്ങിയ കാര്യങ്ങൾ ആണ് നമ്മൾ ചെയ്യേണ്ട ത്. സ്വയം ജാഗ്രത പാലിക്കുക, അതിലൂടെ ഒരു സമൂഹത്തിനെ വൻ ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ പറ്റും. ഇതിനെതിരെ ഒരു വാക്‌സിൻ കണ്ടു പിടിക്കുന്നത് വരെ ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ അതുപോലെ അനുസരിച്ചു നമുക്ക് മാനസികമായി ഒരുമിച്ച് മുന്നോട്ടു പോയാൽ മാത്രമേ ഇതിനെ നേരിടാൻ സാധിക്കുകായുള്ളൂ. "ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് "

ദേവനന്ദ് .ടി
4 എ യു പി എസ്ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം