എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കൊറോണ ചരിത്രവും പ്രതിരോധവും

കൊറോണ ചരിത്രവും പ്രതിരോധവും
കോവിഡ് - 19 അഥവാ കൊറോണ വൈറൽ ഡിസീസ് 2019 മുഖ്യമായും ശ്വാസനാളിയെയാണ് ബാധിക്കുന്നത്. ജലദോഷവും, ന്യൂമോണിയയുമൊ ക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ സാർസ്,ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുമുണ്ടാകും മരണം സംഭവിക്കാം.

മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്. ഗോളാകൃതിയുള്ള കൊറോണ വൈറസിനി ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്തമുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാതികളിൽ രോഗങ്ങളുണ്ടാകുന്ന കൊറോണ വൈറസ്, ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട്. സാധരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനതകരാറുവരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസിൽ താഴെ ഉള്ള കുഞ്ഞുങ്ങളിലും ഉദര സംബന്ധമായ അണുബാധയ്ക്കും മേനിജയ്റ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്. 2002 - 2003കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും പടർന്നുപിടിച്ച SARS (സഡൻ അക്ക്യൂട് റെസ്പിറേറ്ററി സിൻഡ്രോം)8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. 2012 ൽ സൗദി അറേബിയയിൽ MERS(മിഡിൽ ഈസ്റ്റ്‌ റെസ്പിറേറ്ററി സിൻഡ്രോം)കൊന്നൊടുക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്. ബ്രോൻഗെയിറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിനി 15 മുതൽ 30%വരെ കാരണം ഈ വൈറസ് ആണ്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞൻ കണ്ടെത്തിയിട്ടുണ്ട്. സ്വീണോട്ടിക്ക് എന്നാണ് ഇവയെ ശാസ്ത്രജ്ഞൻ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അൽപ്പം വ്യത്യസ്തമായ ജനിതകമാറ്റം സംഭവിച്ചു. നോവൽ കൊറോണ എന്ന വൈറസ് ആണ് സാധാരണ ജലോദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ,തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. ആരോഗ്യമുള്ളവരിൽ അപകടകാരിയല്ല എന്നാൽ പ്രതിരോധവ്യവസ്ഥ ദുര്ബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഗര്ഭിണികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യൂമോണിയ ബ്രോൻഗെയിറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം പോലും സംഭവിക്കുകയും ചെയ്യും. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്.


ശിവനന്ദ കെ
5 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം