എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ വേനലവധി

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ വേനലവധി

പരീക്ഷാച്ചൂടിലിരിക്കുമ്പോഴാണ് ലോകത്തെ നടുക്കിക്കൊണ്ട് കോവിഡ് 19 എന്ന മഹാമാരി കടന്നുവന്നത്. ഈ രോഗം പടർന്നു പിടിക്കാതിരിക്കാൻ സാമൂഹിക അകലം പാലിക്കുക എന്ന ഒരു വഴി മാത്രമേ നമ്മുടെ മുന്നിലുണ്ടായിരുന്നുള്ളു. അതുകൊണ്ട്തന്നെ കളിച്ച് ഉല്ലസിച്ചു നടക്കേണ്ട നമ്മുടെ ഈ അവധിക്കാലം നമ്മൾ വീടിനുള്ളിൽതന്നെ കഴിയേണ്ടി വന്നു. കൈകൾ സോപ്പിട്ടു കഴുകുക, ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നിവ നമ്മൾ കോവിഡ് 19 എന്ന മഹാമാരിയെ അകറ്റിനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ. നമുക്ക് ഒരുമിച്ചു നിൽക്കാം ഈ മഹാമാരിയെ ഇല്ലാതാക്കാൻ. പ്രളയത്തെയും നിപയെയും അതിജീവിച്ചത് പോലെ കോവിഡ് 19 എന്ന മഹാമാരിയെയും നമ്മൾ അതിജീവിക്കും.

കാർത്തിക.സി.കെ
5 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം