എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
|
|---|
അഭിരുചി പരീക്ഷ
അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 2023-26 ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തു. ട്രാൻഫർ ആയി വന്നതും പോയതുമായ കുട്ടികളെ കണക്കാക്കി നിലവിൽ 18 കുട്ടികളാണ് ബാച്ചിലുള്ളത്.
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 02-06-2025 | Rekhat |
പ്രിലിമിനറി ക്യാമ്പ്
2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ 26 ബുധനാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.കണ്ണൂർ ജില്ലാ മാസ്റ്റർ ട്രെയിനർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ച് കൊണ്ട് ക്ലാസ് ആരംഭിച്ചു. ക്യാമ്പിൽ സ്ക്രാച്ച്, ഓപ്പൺ ടൂൺസ്, റോബോട്ടിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സെഷനുകളായിരുന്നു ഉണ്ടായിരുന്നത്. ക്യാമ്പ് വൈകുന്നേരം 4:30 ന് അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം
ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ ലിറ്റിൽ കൈറ്റ്സ് എംബ്ലമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.