എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2019-20 -ൽ നടന്നപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പ്രവേശനോത്സവം 06/06/2019 ളാക സെന്തോം പാരിഷ് ഹാളിൽ റവ. ജോൺസൺ വർഗീസിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂൾ ഗായക സംഘം പ്രാർത്ഥനാ ഗാനം ആലപിച്ചു. സ്കൂൾ പ്രിൻസിപ്പൽ കരുണാ സരസ് തോമസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രാജകുമാർ, എച്ച് എം അന്നമ്മ നൈനാൻ ടീച്ചർ തുടങ്ങിയവർ  ആശംസകൾ അറിയിച്ചു. പ്രവേശനോത്സവ ചടങ്ങുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന ക്യാമ്പ് (ഒന്നാം ഘട്ടം)(20.06.2019)...കൈറ്റ് മാസ്ററർ ട്രെയിനർ ശ്രീ ബൈജു സർ (ആറന്മുള സബ് ഡിസ്ട്രിക്ട് )ഏകദിന പരിശീലനത്തിന് നേതൃത്വം നല്‌കി.അനിമേഷൻ പരിശീലനം (20/07/2019)ലിറ്റിൽ കൈറ്റ്സ് കുട്ടികൾ യു പി തലത്തിലുള്ള കുട്ടികൾക്ക് അനിമേഷൻ ക്ലാസുകൾ എടുത്തു.ചന്ദ്രയാൻ 2 വിക്ഷേപണം (22/07/2019) ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാനിദ്ധ്യത്തിൽ വിവിധ ക്ലാസ്സുകളിലെ കുട്ടികളെ കാണിച്ചു.സ്ക്കൂൾ ബ്ളോഗ് അപ്ഡേഷൻ, ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തി.

ഹൈടെക്ക് ക്ലാസ്റും പരിപാലനം

കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മറ്റു ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്കും സിദ്ധാർഥ് സി ആർ 21.6.2019 യിൽ ക്ലാസുകൾ എടുത്തു.കൂടാതെ ഈ വർഷം യൂണിറ്റ് തലത്തിൽ വിവിധ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഗെയിമുകളും ഇലക്ട്രോണിസിലെ വിവിധ സാധ്യതകൾ സമൂഹത്തിൽ എത്തിയ്ക്കുന്ന പ്രവർത്തനങ്ങൾക്കും നാം പങ്കാളികൾ ആകണം എന്ന് അറിയിച്ചു.

ലോക രക്തദാന ദിനം

ഒരാൾ സ്വന്തം സമ്മതത്തോടെ മറ്റൊരാൾക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. പരിണാമശ്രേണിയിൽ ഉയർന്ന തലത്തിലുള്ള ജീവികളിലാണ് രക്തം കാണപ്പെടുക. ശരീരത്തിൽ ആഹാരം, വായു എന്നിവ എത്തിക്കുക, മാലിന്യങ്ങൾ പുറത്തുകളയുക തുടങ്ങി പല പ്രവർത്തനങ്ങളും രക്തമാണ് നടത്തുന്നത്. ഒരു തവണ 450 മില്ലി ലിറ്റർ രക്തം വരെ ദാനം ചെയ്യാം. ജൂൺ പതിനാലാന്നു ലോക രക്തദാതാക്കളുടെ ദിനം. അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം, നഷ്ടമായതിന് തുല്യ അളവിലും ചേർച്ചയിലുമുള്ള മനുഷ്യരക്തം നൽകിയാൽ മാത്രമേ ശാരീരികപ്രവർത്തനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാകുകയുള്ളൂ. ഞങ്ങളുടെ സ്കൂളിൽ ഇതിനോട് അനുബന്ധിച്ചു കാർട്ടൂൺ രചന, ബോധവത്കരണ പ്രവർത്തനങ്ങൾ,പോസ്റ്റർ രചന, പോസ്റ്റർ പ്രദർശനം തുടങ്ങിയവ നടന്നു.

അന്താരാഷ്ട്ര യോഗ ദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു.2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു."ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."ഇതിന്റെ ഭാഗമായി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ യോഗാ ദിനാചരണങ്ങൾ നടന്നു. ഞങ്ങളുടെ ഹയർ സെക്കൻഡറി അധ്യാപകൻ തരകൻ സർ കുട്ടികൾക്ക് സന്ദേശം നൽകി.

അന്താരാഷ്ട്ര സംഗീത ദിനം

അന്താരാഷ്ട്ര സംഗീത ദിനം21.06.2019 സംഗീത അധ്യാപകൻ അജിത് കുമാർ സർ കുട്ടികൾക്ക് സന്ദേശം നൽകി.

ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ

ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ,ഇതിനെ പറ്റി ബോധവത്കരണം നൽക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി മറ്റു കുട്ടികളെ കാണിക്കുകയും ,സ്കൂൾ അസ്സെംബ്ലിയിൽ 10 സി യിലെ സ്നേഹ എസ് സന്ദേശം അവതരിപ്പിക്കുകയും ചെയ്‌തു.വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ദിനാഘോഷങ്ങൾ നടന്നു.

ലോക ജനസംഖ്യാദിനം

11/07/2019 ലോക ജനസംഖ്യാദിനത്തോടെ അനുബന്ധിച്ചു ഞങ്ങളുടെ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ് കോമ്പറ്റീഷൻ നടന്നു.

ഫിറ്റ് ഇന്ത്യ മൂവേമെന്റ് പരിപാടി

ഫിറ്റ് ഇന്ത്യ മൂവേമെന്റ് പരിപാടി (29/08/2019)ദേശീയ കായിക ദിനത്തോട് അനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ ഉദ്ഘാടന പരിപാടിയുടെ തത്സമയ പ്രക്ഷേപണം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തി.

സ്വാതന്ത്ര ദിനാഘോഷങ്ങൾ

15/08/2019 ഇന്ത്യൻ സ്വാതന്ത്ര്യത്തിന് 72 വയസ്. രാജ്യം ഇന്ന് എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു....സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിൽ ഇന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്....സ്കൂൾ മാനേജർ റവ. ജോൺസൺ വറുഗീസ് പതാക ഉയർത്തി. എസ്. പി .സി ,എൻ .സി. സി കുട്ടികളുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ നടന്നു, ബഹുമാനപെട്ട പ്രിൻസിപ്പൽ കരുണ സരസ് തോമസ് ,ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ തുടങ്ങിയവർ സന്നിഹതരായിരുന്നു.

ഡിജിറ്റൽ പൂക്കള മത്സരം

2019-20 അധ്യയന വർഷത്തിൽ നടന്ന ഓണാഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലെ ഹൈസ്കൂൾ, യു പി ഐ .ടി ലാബുകളിൽ 02/09/2019...തിങ്കളാഴ്ച നടന്ന ഡിജിറ്റൽ പൂക്കള മത്സരം ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ ശ്രീമതി അഞ്ജലി ടീച്ചർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ പൂക്കളം തയ്യാറാക്കുന്നതിനുള്ള പുതിയ നിർദ്ദേശത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി .ഈ മത്സരത്തിൽ വിവിധ കുട്ടികൾ പങ്കെടുത്തു. ഈ മത്സരം ഡിജിറ്റൽ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താനായി സ്വന്തന്ത്ര സോഫ്റ്റ്‌വെയറായ റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ നടത്തിയത്. യു പി കുട്ടികൾക്കും ഭിന്നശേഷി കുട്ടികൾക്കും പ്രത്യക ഡിജിറ്റൽ പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽനടന്നു. ഡിജിറ്റൽ പൂക്കള പ്രദർശനവും കുട്ടികളുടെ നേതൃത്വത്തിൽ നടത്തി . യു പി തലത്തിൽ റെബേക്കാ മറിയം കുര്യൻ ഒന്നാം സ്‌ഥാനവും രണ്ടാം സ്ഥാനം ആകാശ് അശോകു് അനശ്വര ഗിരീഷും പങ്കിട്ടെടുത്തു. ഹൈ സ്കൂൾ തലത്തിൽ അക്ഷയ എം നായറിനു ഒന്നാം സ്ഥാനവും ശ്രീജു കൃഷ്ണക്കു രണ്ടാം സ്ഥാനവും ലഭിച്ചു.

സ്കൂൾ തിരഞ്ഞെടുപ്പിൽ സ്വതന്ത്രസോഫ്റ്റ് വെയർ ഉപയോഗിച്ച് വോട്ടിങ്ങ്

ഇടയാറന്മുള എ.എം.എം.ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളിൽ പുത്തൻഅനുഭവം പകർന്ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം. സെപ്റ്റംബർ25-ാം തീയതി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെസഹായത്താൽ ഓരോ ക്ലാസ്സുകളിലും അവരുടെ ലീഡർമാരെ വോട്ടിങ് യന്ത്രം ഉപയോഗിച്ച്തിരഞ്ഞെടുത്തു. പൊതുതിരഞ്ഞെടുപ്പിന്റെ മാതൃകയിൽ മഷിപുരട്ടി വോട്ട് രോഖപ്പെടുത്തിയത് വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിച്ചു.തുടർന്ന് നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചെയർമാൻ,ജോയന്റ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മത്സരിച്ച വിദ്യാർത്ഥികളെ ഇതേരീതിയിൽ വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ് തിരഞ്ഞെടുത്തത്.ഓരോ സ്ഥാനാർത്ഥിയും നേടിയ വോട്ടുകളുടെ എണ്ണം കൃത്യമായി യന്ത്രം നൽകി. പ്രിസൈഡിങ് ഒഫീസർ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

ചിത്രശാല

എക്സ്പോ 2019 (03.10.2019)

ഇടയാറന്മുള എ.എം.എം.ഹയർസെക്കണ്ടറി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ വാരാചരണത്തോടനുബന്ധിച്ച് കുട്ടികൾ തയാറാക്കിയ അനിമേഷനുകൾ,സ്ക്രാച്ച് സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ഗെയിമുകൾ, ‍ഡിജിറ്റൽ പെയിന്റിംഗ്, ഇലക്ട്രോണിക്ക് ബ്ലൈന്റ് സ്റ്റിക്ക്, റാസ്ബറി പ്രോഗ്രാമിങ്ങ് തുടങ്ങിയവയുടെ പ്രദർശനവും വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ എക്സ്പോ 2019 എന്ന പേരിൽ നടത്തപ്പെട്ടു . വിദ്യാർഥികളുടെ മികവുകളുടെ സംഗമമായ എക്സ്പോ 2019 ന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ ജോർജ് മാമ്മൻ കോണ്ടൂർ നിർവഹിച്ചു. സ്കൂളിന്റെ അടിസ്ഥാനവിവരങ്ങളും അധ്യാപകരുടെയും കുട്ടികളുടെയും വിവരങ്ങൾ ഉൾപ്പെടുന്ന സമേതം സൈറ്റിന്റെ ബാർകോഡ് പ്രകാശനം തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ മാസ്റ്റർ ട്രയിനർ ശ്രീ സുദേവ് കുമാർ സാർ നിർവഹിച്ചു. വിവിധ പ്രമുഖർ ഉൾപ്പെടുന്ന എക്സ്പോയുടെ അധ്യക്ഷൻ സ്കൂൾ മാനേജർ റവ: ജോൺസൺ വർഗ്ഗീസായിരുന്നു. വിവിധ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും എക്സ്പോ 2019 ന്റെ പ്രദർശന സന്ദർശനത്തിനായി കടന്നു വന്നു. ഇത് അവർക്ക് ഒരു പുത്തനനുഭവമായിരുന്നു. കുുട്ടികളുടെയും ആധ്യാപകരുടെയും അഭിപ്രായങ്ങളെ‍ ലിറ്റിൽ കൈറ്റ്സ് കുട്ടിക‍ൾ രേഖപ്പെടുത്തി.

ഷോർട്ഫിലിം നിർമ്മാണം

ലഹരിവിരുദ്ധ ക്യാമ്പസ് എന്ന ലക്ഷ്യവുമായി ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, വിമുക്‌തി ,ഫിലിം ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ "നവജീവൻ" എന്ന കുട്ടികളുടെ ഷോർട് ഫിലിമിന്റെ ചിത്രീകരണ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ നിർവഹിച്ചു . ഈ ചിത്രത്തിന്റെ തിരക്കഥ ,സംവിധാനം ഞങ്ങളുടെ സ്കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽകൈറ്റ്സ് വിദ്യാർഥിയായ അനന്തു കൃഷ്ണൻ എ ആണ് നിർവഹിച്ചത് . ഛായാഗ്രഹണവും ചിത്രസംയോജനവും നടത്തിയത് അതേ ക്ലാസ്സിലെ വിദ്യാർഥിയായ ശ്രീജു കൃഷ്ണ യാണ് . ലഹരിക്കടിമയായ കഥാപാത്രത്തെ വേഷമിടുന്നത് ആരോൺ മാത്യുവാണ്.അധ്യാപകരായി ശ്രീമതി ആശ പി മാത്യുവും റിൻസു സൂസൻ ജോർജും വേഷമിടുന്നു. ഈ ചിത്രത്തിൽ ലഹരി വില്പനകാരന്റെ വേഷമിടുന്നത് ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവായ ഷിംജിത് ചോല എന്നുള്ളത് ശ്രദ്ധേയമാണ്. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർണമായും ഞങ്ങളുടെ സ്കൂളിനെയും പരിസരത്തെയും ബന്ധപ്പെടുത്തിയാണ് നടന്നത്. ചിത്രത്തിന്റെ പ്രദർശന ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി.ജോർജ് മാമ്മൻ കൊണ്ടുർ നിർവഹിച്ചു .

ആഗോള കൈകഴുകൽ ദിനം

ജെ.ആർ.സി യുടെ ആഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനമായ ഒക്ടോബർ 15 കൈകഴുകലിന്റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിന്റെ ചിത്രരചന മൽസരം സംഘടിപ്പിച്ചു.

ശിശുദിനാഘോഷങ്ങൾ

14/11/2019 പത്തനംതിട്ട ജില്ലയിലെ എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനാഘോക്ഷവും റാലിയും നവംമ്പർ 14ാം തീയതി നടത്തപെട്ടു.റാലി ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ ഫ്ലാഗ് ഓഫ് ചെയ്തതു. കുട്ടികളുടെ ചചാച്ചി റാലിക്കു നേതൃത്വം നൽകി. കുട്ടികൾ ഗാന്ധിജി, ഇന്ദിരാഗാന്ധി, അംബേക്കർ, സുബാഷ് ചന്ദ്രബോസ്, ജാൻസി റാണി, ഭാരതാംബ , കസ്തുർഭ ഗാന്ധി തുടങ്ങിയ നേതാക്കളുടെ വേക്ഷം അണിഞ്ഞു ,റാലിക്കു കൊഴുപ്പേകി.സ്കൂളിലെ കുട്ടികളുടെ നാസിക് ബോൾ പ്രകടനവും ഉണ്ടായിരുന്നു. കുട്ടികളുടെ ക്വിസ് മത്സരവും നടത്തി.

ലോക പ്രമേഹ ദിനാഘോഷങ്ങൾ (14.11.2019)

ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും വല്ലന ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടറായ അജിത ഒ ആണ്.ഉത്‌ഘാടനം സ്കൂൾ എസ ഐ ടി സി ശ്രീമതി.ആശ പി മാത്യു നിർവഹിച്ചു.പ്രമേഹം എന്താണെന്നും അത് കുട്ടികളിൽ ഉണ്ടാകുന്നതു എങ്ങനെയെന്നും,അതിന്റെ ലക്ഷണങ്ങൾ പ്രതിരോധ മാർഗങ്ങൾ എന്നിവയും അജിത ഓ വിശദമാക്കി. പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനവും കുട്ടികളിൽ സ്ലൈഡ് ഷോയിലൂടെ വിശദമാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യൂമെന്റഷൻ നടത്തി.

പ്രതിഭകൾക്ക് പ്രണാമം

ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ 15.11.2019 പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക കലാ ശാസ്ത്ര രംഗങ്ങളിൽ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 'പ്രതിഭകൾക്ക് പ്രണാമം' പരിപാടി ആരംഭിച്ചു.സ്കൂൾ നിലനിൽക്കുന്ന പ്രദേശത്തെ വിവിധ പ്രതിഭകളെ ആദരിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനുമുള്ള തുടർപരിപാടിയാണിത്. സ്കൂൾ സീനിയർ അധ്യാപകൻ അനിഷ് ബഞ്ചമിൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ചിത്രകാരൻ രഘു വെണ്ണിക്കുളത്തിനെ ആദരിച്ചു. സ്കൂളിന്റെ ഉപഹാരം സമർപ്പിച്ചു. ചിത്രരചനയുടെ ചരിത്രവും വിവിധ കാലഘട്ടങ്ങളും ആധുനിക പ്രവണതകളും രഘു വെണ്ണിക്കുളം വിശദീകരിച്ചു.സുനു മേരി സാമുവൽ, ആശാ പി മാത്യു, സഹദ്മോൻ പി എസ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട ജില്ലയിലെ എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കുക എന്നപരിപാടി നടത്തി .ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം റോഷൻ ഇടയാറന്മുളയുമായി അഭിമുഖം നടത്തി. അധ്യാപകരും കുട്ടികളും ചേർന്ന് റോഷൻ ഇടയാറന്മുളയെ ആദരിച്ചു. സ്കൂൾ തലം മുതൽ നിരവധി അനുകരണ വേദികളിൽ പങ്കിട്ട ഈ കലാകാരൻ മാർത്തോമാ സഭയുടെ അനുഗ്രഗീത മാർ ക്രിസ്റ്റോസ്റ്റാം തിരുമേനിയെ ആദ്യമായി വേദിയിൽ അനുകരിച്ചു എന്ന പേര് കൂടെ ഇദ്ദേഹത്തിന് സ്വന്തം. കോമഡി ഉത്സവം ഗിന്നസ് വേൾഡ് റെക്കാർഡ് ജേതാവ് കൂടിയായ ഈ കലാകാരൻ എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂടെയാണ് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ടു പ്രതിഭകളെ ആദരിക്കുന്ന ഈ അവസരത്തിൽ സ്കൂൾ ഒന്നടങ്കം റോഷൻ ഇടയാറന്മുളയെ ആദരിച്ചു .കുട്ടികളുമായി കുറച്ചു സമയം സ്കൂളിൽ അദ്ദേഹം ചിലവഴിച്ചു.സ്കൂളിന്റെ ഉപഹാരം സമർപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യൂമെന്റഷൻ നടത്തി.

മാതൃശാക്തീകരണ പദ്ധതി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഓരോ ക്ലസ്സ്മുറിയിലും പുതിയതായി ഉൾച്ചേർത്ത സാങ്കേതിക സജ്ജീകരണങ്ങളെക്കുറിച്ചും അതിനനുസരിച് പാഠപുസ്‌തകങ്ങളിലും പാഠവിനിമയത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെകുറിച്ചും ഏറ്റവും ബോധവതിയാകേണ്ടത് അമ്മതന്നെയാണ് എന്ന ഉദ്ദേശത്തോടെ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കന്ററിസ്കൂളിൽ ലിറ്റിൽകൈറ്റസിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള പരിശീലനം നടന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ വിവിധ പഠന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ അവരെ സഹായിച്ചു . ഡിജിറ്റൽ ലേർണിം റിസോഴ്സ്സിലൂടെ പഠനസാധ്യതകളും സമഗ്ര ലേർണിംഗ് പോർട്ടലിന്റെ ഉപയോഗവും അവരെ പരിചയപ്പെടുത്തി . സമേതം പോർട്ടലിൽ വഴി സ്കൂൾവിവരങ്ങൾ സമൂഹത്തിലെ ഏതൊരാൾക്കും ലക്ഷ്യമാകുമെന്നും വിക്‌ടേഴ്‌സ്ചാനലും അതിന്റെ ആപ്പും പരിചയപ്പെടുത്തി. കുട്ടിയുടെ ജീവിതത്തിൽ അമ്മമാർക്കുള്ള പങ്ക് എന്താണെന്നു ഈ പരിശീലനത്തിലൂടെ വ്യക്തമാക്കി . പരിശീലനത്തിന് കുട്ടികളും കൈറ്റ്സ് മിഡ്‌സ്ട്രസ് നേത്രത്വം വഹിച്ചു . അമ്മമാരാണ് കുട്ടികളെ ഏറ്റവും അടുത്തറിയുന്നവരെന്നും , ഈ കാലഘട്ടത്തിലെ കുട്ടിയുടെ പഠനകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെയും അവരുടെ പഠനരീതികളെക്കുറിച്ചും പുതിയക്ലാസ്സ് മുറികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും ഈ പരിശീലനത്തിലൂടെ അവർ മനസിലാക്കി. ഇന്റർനെറ്റിൽകുട്ടികൾ ഇടപെടുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ ഏതാണെന്നും പരിശീലനത്തിലൂടെ വ്യക്തമാക്കി. എല്ലാ അമ്മമാരെയും സ്മാർട്ടാക്കാൻ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്ക് ഈ പരിശീലനത്തിലൂടെ സാധിച്ചുവെന്നത് ഞങ്ങളുടെ സ്കൂളിന്റെ നേട്ടമാണ്.

ആറന്മുള കണ്ണാടി ഡോക്കുമെന്റേഷൻ

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചുവരുന്ന കണ്ണാടിയാണ് ആറന്മുള കണ്ണാടി.മറ്റ് ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായസമ്പ്രാദായമാണ് ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത് ചെമ്പും, വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ.ചേർത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണൽ കലരാത്തപുഞ്ചമണ്ണും മേച്ചിൽ ഓടും പഴയ ചണചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ കരുവിൽ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. തടിഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച ലോഹഫലകം ചാക്തുകൊണ്ടുള്ള പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽവെറ്റ് പോലുള്ളമ്യദ്യുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു. അതിനുശേഷം വിവിധതരത്തിലുള്ള പിത്തളഫ്രയിമുകളിൽഅരക്കിട്ടുറപ്പിക്കുന്നു. രസംപൂശിയ ഗ്രാസിന്റെ പുറകിൽനിന്നും പ്രതിഫലനം ഉണ്ടാകുമ്പോൾ അതിൽ നിന്നുംവ്യത്യസ്തമായി ആറന്മുള കണ്ണാടിയിൽ വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം ലഭിക്കുന്നു.വാൽകണ്ണാടി, ശങ്ക് , ശിവലിങ്കം ഇങ്ങനെ പലതരത്തിൽ ആറന്മുള കണ്ണാടി ഉണ്ട്. ഇത് വീട്ടിൽ സൂചിക്കുന്നത് മായാണ് ഐശ്വര്യമായാണ് കരുതുന്നത് . ആറന്മുള കണ്ണാടിക്ക്കുറഞ്ഞത്750 രൂപയും കൂടിയത് ഒന്നരലക്ഷം രൂപയോളം വരുന്നുണ്ട് . ഡോക്കുമെന്റേഷൻ ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേത്യത്വത്തിൽ തയ്യാറാക്കിയതാണ്.

കോറോണ ബോധവൽക്കരണം

പെതുവിദ്യഭ്യാസ ഡയക്ടറുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളിലും അധ്യാപകരിലും കോറോണവൈറസിന്റെ ആശങ്കകൾ അകറ്റുന്നതിനും വ്യക്തവുംക്യത്യവുമായ അവബോധം നൽകുനതിന്റെ ഭാഗമായിഅരോഗ്യവകുപ്പ് തയറാക്കിയ വീഡിയോ പത്തനംതിട്ട ഇടയാറൻമുളഎ.എം.എം.ഹയർസെക്കന്ററി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മുൻപിലായി 2020 ഫെബ്രുവരിഉച്ചയ്കക്ക് രണ്ടു മണിക്ക് വിക്ടേഴ്സ് ചാനലിലൂടെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ പ്രദർശിപ്പിച്ചു.

ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഭവനങ്ങളിൽലിറ്റിൽ കൈറ്റ്സ് കുട്ടികൾ സന്ദർശനം നടത്തി നോട്ടീസ് വിതരണം ചെയ്തു. സമീപപ്രദേശത്തെ കടകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കോറോണവൈറസ് തടയ്യുന്നതിനുള്ള പ്രചാരണം നടത്തി. പ്രദേശത്തെ മറ്റ്വിദ്യാലയങ്ങളിലും ഈ രോഗത്തിന് എതിരെ രൂപീകരികരിക്കേണ്ട ജാഗ്രത നിർദേശങ്ങൾ കൈറ്റ്സ് കുട്ടികൾ പ്രകടമാക്കി.സ്കൂൾ വാർഷികത്തിന് വന്ന വിദ്യാർത്ഥിക്കൾക്കും രക്ഷിതാക്കൾക്കും ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഈ രോഗത്തെകുറിച്ച് ബോധവൽക്കരണം നടത്തുന്ന നോട്ടീസ് വിതരണം ചെയ്തു. ജെ.ആർ.സിയുടെ ആഭിമുഖ്യത്തിൽ കോറോണവൈറസ് പകരുന്ന വിധവും അതിന്റെ തീവ്രതയും കാണിക്കുന്ന കാർട്ടൂൺ പ്രദർശനവും നടത്തി.

പേപ്പർ ബാഗ് നിർമ്മാണം

പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് എന്ന ലക്ഷ്യവുമായി ലിറ്റിൽ കൈറ്റ്സ്, എൻഎസ്എസ് കുട്ടികളുടെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണം നടത്തി.

രക്ഷാകർത്യ വിദ്യാഭ്യാസ പരിപാടി

വിദ്യാലങ്ങളെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷാകർത്യ വിദ്യാഭ്യാസ പരിപാടി പത്തനംതിട്ട ജില്ലയിലെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റർ ശ്രീ രാജേഷ് എസ് വള്ളിക്കോട്‌ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ പി ടി എ പ്രസിഡന്റ് സജു പി ചാക്കോ ആയിരുന്നു.സ്വാഗതം പ്രിൻസിപ്പാൾ കരുണ സരസ് തോമസ് അറിയിച്ചു.യോഗത്തിൽ ധാരാളം രക്ഷകർത്താക്കൾ പങ്കെടുത്തു.വിദ്യാലയ മികവുമായി ബന്ധപെടുത്തി കുട്ടികളുടെയും രക്ഷിതാക്കളുടെയും റെസ്റ്റിമോണലുകൾ സ്ലൈഡ് ഷോയിലൂടെ കാണിച്ചു.ക്ലാസ് പി.റ്റി.എയിൽ കുട്ടികളുടെ പഠന നിലവാരം വിശകലനം ചെയ്യുകയും, കുട്ടിക്കും രക്ഷിതാവിനും വേണ്ടിയ പിന്തുണ നൽകുകയും ചെയ്യുന്നു.