ചന്തുവിന്റെ ശീലം
ഒരു ഗ്രാമത്തിൽ ഒരു അമ്മയും മകനും താമസിച്ചിരുന്നു. ചന്തു എന്നായിരുന്നു അവൻറെ പേര്. അവൻ മഹാ വികൃതി ആയിരുന്നു. അമ്മ പറയുന്നതൊന്നും അവൻ അനുസരിച്ചില്ല. മറ്റു കുട്ടികളെപ്പോലെ അവൻ രാവിലെ ഉണരില്ല. പല്ലും തേക്കില്ല. കുളിക്കില്ല ആഹാരത്തിനു മുൻപും ശേഷവും കൈകൾ കഴുകിയില്ല എന്നിങ്ങനെ അവൻറെ ദുശീലങ്ങൾ നീണ്ടുപോയി അതിനാൽ മറ്റു കുട്ടികൾ അവനെ കളിക്കാൻ കൂടെ കൂട്ടി ഇല്ലായിരുന്നു കൂട്ടുകാർ കൂടെ കളിക്കാത്തത് അവന് വലിയ വിഷമം ഉണ്ടായിരുന്നു എങ്കിലും അവൻ അവൻറെ ദുശീലങ്ങൾ മാറ്റുവാൻ തയ്യാറായിരുന്നില്ല. കുറച്ചു നാളുകൾക്ക് ശേഷം അവന് കഠിനമായ വയറുവേദന ഉണ്ടായി അവൻറെ അമ്മ ഉടൻ തന്നെ അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധനയ്ക്കു ശേഷം ഡോക്ടർ ചന്തു വിനോട് പറഞ്ഞു ഇപ്പോൾ ഈ രോഗം നിനക്ക് വരുവാനുള്ള കാരണം നിൻറെ സുചിത്വം ഇല്ലായ്മയാണ് അതുകൊണ്ട് ദിവസവും കുളിക്കുക പല്ലുതേക്കുക ആഹാരത്തിനു മുമ്പും ശേഷവും കൈകൾ കഴുകുക എന്ന് ഡോക്ടർ പറഞ്ഞു. ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയ ചന്തു അവൻറെ പഴയ ശീലങ്ങൾ എല്ലാം ഉപേക്ഷിച്ചു നല്ല കുട്ടിയായി മാറി അപ്പോൾ അവൻറെ കൂട്ടുകാർ അവനോടൊത്ത് കളിച്ചു അതുകണ്ട് അവൻറെ അമ്മയ്ക്ക് വളരെ സന്തോഷം തോന്നി.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ
|