എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/കൊറോണ അടക്കിയിരുത്തിയ ഒരു നാടിന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അടക്കിയിരുത്തിയ ഒരു നാടിന്റെ കഥ

ജാതി മത ഭേധമന്യേ ജനങ്ങൾ സന്തോഷത്തോടെയും ഐക്യത്തോടെയും കഴിഞ്ഞ ഒരു നാടുണ്ടായിരുന്നു(ധർമപുരി).അവിടെ ഉള്ളവർക്കെല്ലാം ഒരു മനസ്സ് ആയിരുന്നു.എന്നാൽ മാറി വന്ന ഭരണവും ഭരണ പരിഷ്കാരങ്ങളും അവിടെ മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.പുതിയ ഭരണകൂടം മതവും രാഷ്ട്രീയവും പറഞ്ഞു അവരെ വേർതിരിക്കാൻ തുടങ്ങി.അവരെ തമ്മിൽ തല്ലിക്കാൻ തുടങ്ങി. ക്രമേണ ആ നാട് നശിക്കാൻ തുടങ്ങി

          ഈ സമയത്താണ് കൊറോണ എന്ന ഭീകരൻ വേറെ  ചില നാടുകളിൽ ആക്രമണം തുടങ്ങിയത്... അവൻ ഒരുപാട് പേരെ കൊല്ലുകയും എല്ലാ നാടുകളിലേക്കും തന്റെ ആക്രമണം വ്യാപിപ്പിക്കുകയും ചെയ്തു..അങ്ങനെ അവൻ ധർമപുരിയിലും എത്തി...മതവും രാഷ്ട്രീയവും പറഞ്ഞു തമ്മിൽ തല്ലിയവരെല്ലാം അവനെ പേടിച്ചു പുറത്തിറങ്ങാതെയായി..കൊറോണയെ നേരിടാൻ വീണ്ടും  അവരെല്ലാം ഒറ്റക്കെട്ടായി നിൽക്കാൻ തുടങ്ങി... വീടുകളിൽ ഇരുന്നു കൊണ്ട് അവർ കൊറോണക്കെതിരെ പോരാടി...

ആ നാട്ടുകാരുടെ പോരാട്ടം കൊറോണയെ കീഴ്പ്പെടുത്തുക തന്നെ ചെയ്യും. എന്നാൽ അതിനു ശേഷം അവർക്കെന്ത് സംഭവിക്കും?

SHIFNA.C
1 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം