എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്/അക്ഷരവൃക്ഷം/ പ്രിയ ബാലിക
പ്രിയ ബാലിക
👧🏻പ്രിയ ബാലിക👱🏻♀️ ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു.ആ സ്ഥലത്തിന്റെ പേര് "സ്നേഹതീരം" എന്നായിരുന്നു.എല്ലാവരും പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിച്ചു. സ്നേഹതീരത്ത് ഒരു ദമ്പതിമാരുണ്ടായിരുന്നു. അവർക്ക് മക്കളില്ല. അതുകൊണ്ട് സ്നേഹതീരത്തുള്ളവർ സന്തോഷവാൻമാരായിരുന്നില്ല.ഒരു ദിവസം അവർ വൈദ്യരെ കാണാൻ പോയി.കാര്യങ്ങളെല്ലാം കേട്ടപ്പോൾ വൈദ്യൻ പറഞ്ഞു"എന്തിനാ ദുഖിക്കുന്നത് ?നിങ്ങൾ സന്തോഷത്തോടെയിരിക്ക് 1 മാസം കഴിഞ്ഞ് വീണ്ടും വരണം".1മാസം സന്തോഷത്തോടെ കടന്ന് പോയി.വൈദ്യരെ കാണാൻ പോകേണ്ട ദിവസമെത്തി.അവർ യാത്രയായി.വിശദമായി പരിശോധിച്ചശേഷം വൈദ്യൻ പറഞ്ഞു"നിങ്ങൾക്കൊരു കുഞ്ഞു പിറക്കാൻ പോകുന്നു. സ്നേഹതീരത്ത് അതൊരുത്സവമായി മാറി. നാടാകെ പൂത്തിരി കത്തിച്ച് ഒരു വിഷു ദിനത്തിൽ അവൾ പിറന്നു.ആ നാടിന്റെ മാലാഖയായ്.അവൾ വളർന്നു.ഒരു സുന്തരികുട്ടിയായി. റോസാപ്പൂവിന്റെ നിറമുള്ള പവിഴ ചുണ്ട്,നീളമുള്ള മൂക്ക്,മുല്ലപ്പൂ നിറമുള്ള പല്ലുകൾ,ചുവന്ന് തുടുത്ത കവിളുകൾ,മയിൽപീലി പോലുള്ള കൺപീലികൾ, കരിമഷിയെഴുതിയ കണ്ണുകൾ, ചിമ്മിക്കൊണ്ടിരിക്കുന്ന കൺ പോളകൾ, കറുറുത്ത പുരികം,മുട്ടോളം നീളമുള്ള മുടിച്ചുരുളുകൾ,മുത്ത് പോലുള്ള വാക്കുകൾ,പരുപരുത്ത ശബ്ദം.മിന്നാമിനുങ്ങിന്റെ വെട്ടം അവളുടെ മുഖത്തേക്കടിച്ചു.അവൾ ഒന്ന് പുഞ്ചിരിച്ചു.ആരും മയങ്ങിപ്പോകുന്ന ചിരി.ആ ബാലിക നാടിന്റെ അഭിമാനമായി മാറി.അവൾ അങ്ങനെ "പ്രിയ ബാലിക" യായ് മാറി.അവൾ കൂട്ടുകാരോടൊത്ത് കളിച്ച് ചിരിച്ച് വളർന്നു. പക്ഷേ ആ സന്തോഷം അധിക നാൾ നിലനിന്നില്ല അവൾ ഒരു ദിവസം പുഴയിൽ കളിക്കാൻ പോയി.അവൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ കാലിലെ പാദസരം വെള്ളത്തിൽ വീണു. അത് എടുക്കാൻ പോകുമ്പോൾ അരികിലെ കല്ല് തട്ടി അവളും വെള്ളത്തിൽ വീണു.അവൾക്ക് നീന്താൻ അറിയുമായിരുന്നെങ്കിലും നീരൊഴുക്ക് കാരണം നീന്തി രക്ഷപ്പെടാൻ കഴിഞ്ഞില്ല.ഒരാൾക്കും അവളെ രക്ഷിക്കാൻ കഴിഞ്ഞില്ല.എന്ത് ചെയ്യണമെന്നറിയാതെ ഏവരും പരിഭ്രാന്തരായി.അച്ഛനും അമ്മയും ആകെ തളർന്ന് പോയി.എല്ലാം നഷ്ടപെട്ടു എന്നവർ കരുതിയെങ്കിലും മറ്റൊന്നാണ് സംഭവിച്ചത്. ഒരു ഉൾനാടൻ ഗ്രാമത്തിന്റെ പുഴക്കരയിൽ അവൾ ബോധമില്ലാതെ കിടക്കുന്നു.അത് കണ്ട ഒരു വിറക് വെട്ട്കാരൻ അവളെ തന്റെ വീട്ടിലേക്ക് കൊണ്ട് വന്നു.അവളെ സ്വന്തം മകളെ പോലെ അയാൾ വളർത്തി.ഗ്രാമത്തലവന്റെ മകൻ അവളുടെ സൗന്ദര്യത്തിൽ മയങ്ങി പോയി.അവളെ വിവാഹം കഴിച്ചു.ഒരിക്കൽ അവർ അയൽ ഗ്രാമം സന്ദർശിക്കാൻ പോയി.അവർ സ്നേഹതീരത്ത് എത്തി.അവൾക്ക് പഴയ കാല ഓർമകൾ തിരിച്ച് കിട്ടി.അച്ഛനേയും അമ്മയേയും അവൾ കണ്ടെത്തി ആ ഉൾനാടൻ ഗ്രാമത്തിലേക്ക് കൊണ്ട് പോയി.അവർ അവിടെ സന്തോഷത്തോടെ ജീവിച്ചു. -പൂർണ്ണിമ.എ.സി.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 21/ 12/ 2023 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 21/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ