എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ അനുഭവം
         2020 മാർച്ച് 22 ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഏകദിന കർഫ്യൂ പ്രഖ്യാപിച്ചു. ഞങ്ങൾ ആ ദിവസം മുഴുവൻ വീട്ടിലായിരുന്നു. വൈകുന്നേരം 5 മണിക്ക് പാത്രത്തിൽ കൊട്ടിയും കൈയ്യടിച്ചും ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു . പിറ്റേ ദിവസം അമ്മമ്മയുടെ വീട്ടിലേയ്ക്ക് പോയി. അടുത്ത ദിവസമായിരുന്നു പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 5 ന് രാത്രി 9 മണിക്ക് ഏകതാ ദീപം കത്തിച്ചു. അന്ന് 9 മണിക്ക് തന്നെ ആകാശത്ത് ചന്ദ്രൻ്റെ അടുത്ത് ഒരു വലിയ വട്ടം കണ്ടിരുന്നു. രണ്ടാഴ്ച ഞങ്ങൾ ലോക്ക്ഡൗണിൽ കുടുങ്ങി അമ്മൂമ്മയുടെ വീട്ടിലായിരുന്നു. അവിടെ വണ്ടിയൊന്നും ഓടിയിരുന്നില്ല. പുറത്ത് നടന്നു പോകുന്നവർ മസ്ക്കും ഗൗസ്സും ധരിച്ചായിരുന്നു പോയിരുന്നത്. റോഡിലുള്ള നായകൾക്കും പക്ഷികൾക്കും ഭക്ഷണം കിട്ടാത്തതു കൊണ്ട് ചെക്കിങ്ങിനുള്ള പോലീസുകാരാണ് ഭക്ഷണം കൊടുക്കുന്നത്. ഏപ്രിൽ 12 ന് പാസ്സെടുത്ത് വീട്ടിലേക്ക് വന്നു. റോഡിൽ അധികം വാഹനങ്ങളൊന്നുമില്ലായിരുന്നു. കടകൾ തുറന്നിട്ടില്ലായിരുന്നു. ഏപ്രിൽ 14 ന് വിഷു. ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ആചാരമായ വിഷുക്കണി മാത്രം ഒരുക്കി. ലോക്ക് ഡൗൺ മെയ് 3 വരെ പിന്നേയും നീട്ടി. ഇനിയും എത്ര നാളിതു തുടരും? കൊറോണയും ലോക്ക് ഡൗണും ഇനിയും തുടരാതിരക്കട്ടെ എന്ന പ്രാർത്ഥന മാത്രം ..
അർജുൻ ഗോപാൽ
4 A പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ