എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ലോകം കൊറോണ ഭീതിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം കൊറോണ  ഭീതിയിൽ 

ഇന്ന് ലോകം നേരിടുന്ന മഹാവിപത്താണ് covid 19എന്ന കൊറോണ. ചൈനയിലെ വുഹാനിൽ ജന്മം കൊണ്ട് ലോകത്തിലെ നാലു കോണിലും പടർന്നു നമ്മുടെ കൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു. ലോകത്തിൽ 2ലക്ഷത്തോളം ആളുകളുടെ ജീവൻ എടുത്തു. നമ്മുടെ മാലാഖാമാർക്കും കോവിഡ് വന്നുപെട്ടു . ആയിരങ്ങളുടെ ജീവൻ നഷ്ട്ടപെട്ടു. നാം ചുമയ്ക്കുമ്പോൾ, തുമ്മുമ്പോൾ പുറത്തു പോകുന്ന കീടാണു മറ്റുള്ളവരുടെ ശരീരത്തിലേക്ക് പ്രേവേശിക്കുന്നു.നമുക്ക് വേണ്ട പല സഹായങ്ങളും പല ഏജൻസികളും സംഘടനകളും അങ്ങിനെ ഒട്ടനവധി പേര് ചെയ്തു വരുന്നു. പരമാവധി പുറത്തിറങ്ങാതിരിക്കുക  അത്യാവശ്യം പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. കൈ സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചു കൈ വൃത്തിയാക്കുക. മുഖ്യ മന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും നിർദേശം പാലിക്കുക. നമ്മൾ ഭയ പെടേണ്ടതില്ല.ലോകമൊട്ടാകെ ഭീതിയിൽ ആഴ്‌ത്തിയ കൊറോണ എന്ന മഹാമാരിയേ നമുക്ക് ഒരുമിച്ച് നേരിടാം. വ്യക്തി ശുചിത്വം പാലിക്കണേ ഭയ മല്ല വേണ്ടത് ജാഗ്രതയാണ് കൈ കഴുകാൻ മറക്കരുത് കേട്ടോ

സംവേദ്. എം
5 A പരിയാപുരം സെൻട്രൽ എ. യു. പി. സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം