എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/കൊറോണയും ശുചിത്വവും......
കൊറോണയും ശുചിത്വവും......
ലോകം മുഴുവൻ മഹാമാരിയായ കൊറോയ്ക്കെതിരെ പോരാടുകയാണ്. ലക്ഷക്കണക്കിനാളുകളുടെ ജീവൻ പൊലിയുന്നു. അതിലും എത്രയോ ആളുകൾ ഈ മഹാമാരിയോട് ജീവൻമരണ പോരാട്ടം നടത്തുന്നു. ഒരു തരത്തിൽ നോക്കിയാൽ ഇന്ന് മനുഷ്യരാശി അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമായ കൊറോണയിലും നമുക്ക് പങ്കില്ലേ?സൂക്ഷ്മമായി ചിന്തിച്ചാൽ പരിസര മലിനീകരണം ഇതിന് ഒരു കാരണമല്ലേ? പരിസരം അശുദ്ധിയുള്ളതാണെങ്കിൽ സമൂഹത്തിൽ രോഗങ്ങൾ പടർന്നു പിടിക്കും.രോഗങ്ങൾ പടർന്നു പിടിച്ചാൽ നമ്മുടെ ആരോഗ്യം നശിക്കും.ഈ മഹാമാരിയുടെ കാലത്ത് ആരോഗ്യമാണ് ഏറ്റവും വലിയ ധനം. ആരോഗ്യമുള്ള ശരീരമുണ്ടെങ്കിൽ ആരോഗ്യമുള്ള മനസ്സുമുണ്ടാകും. അതിന് നമ്മൾ വ്യക്തി ശുചിത്വം പാലിക്കുന്നതിനോടൊപ്പം തന്നെ പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന ചിലർ പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുന്നതിൽ മുന്നിലാണ്.വീട്ടിൽ നിന്നുള്ള ചപ്പുചവറുകളെല്ലാം റോട്ടിൽ തള്ളുന്നത് കേരളീയരുടെ ഒരു സ്വഭാവമാണ്. ഇത്തരം വൃത്തിഹീനമായ സ്ഥലത്തു നിന്നൊക്കെ കൊതുകുകളെല്ലാം വളരുകയും പല ജന്തുക്കൾ വഴി രോഗം നമ്മേ തേടി വരുകയും ചെയ്യുന്നു. ആഹാരം വഴി പടരുന്ന രോഗങ്ങൾ ആഹാരം നിയന്ത്രിച്ചാൽ ഇല്ലാതാവും എന്നാൽ കൊതുകും മറ്റു ജീവികൾ വഴിയും വരുന്ന രോഗങ്ങൾ നമുക്ക് എങ്ങനെ തടയാൻ കഴിയും? നമ്മുടെ ഇന്ത്യക്കാർ പൊതുനിരത്തുകൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ കുറച്ചു പിന്നോട്ടാണ്ട്.പൊതു സ്ഥലങ്ങളിൽ ചുമച്ചു തുപ്പുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുക, ഈ കാര്യങ്ങളിൽ നാം മുന്നോട്ടാണ്. ശുചീകരണം ഓരോരുത്തരും സ്വയം ചെയ്യേണ്ടതാണ്.വാഹനത്തിൽ സഞ്ചരിക്കുമ്പോൾ, തുമ്മു കയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തൂവാല കൊണ്ട് മുഖം പൊത്തുക, പൊതുസ്ഥലങ്ങളിൽ പോയിവന്നാൽ ശരീരം ശുചിയാക്കണം, വീടിന് പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, കൈയ്യുകൾ സാനിറ്റൈസറും,സോപ്പും ഉപയോഗിച്ച് വൃത്തിയാക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പരുത്, സാമൂഹിക അകലം പാലിക്കുക, ഇത്തരം ശുചിത്വ ശീലങ്ങൾ പാലിക്കാതിരുന്നാൽ ഒരു സമൂഹം മുഴുവൻ നശിക്കാൻ ഇടയാക്കും. രോഗം വന്നിട്ട് ചികിത്സിക്കുകയല്ല വേണ്ടത് രോഗം വരാതെ നോക്കുകയാണ് വേണ്ടത്. ശുചിത്വം അടിസ്ഥാന ഭാഗമാണ് ശരീരത്തിനും മനസ്സിനും. നമ്മൾ ശുചിത്വം പാലിച്ചാലേ ആരോഗ്യമുള്ള രാഷ്ട്രം ഉണ്ടാകു.രാഷ്ട്രത്തിനേ കൊറോണ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും കഴിയുകയൊള്ളൂ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം