എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ മഹാമാരിയെ
അതിജീവിക്കാം ഈ മഹാമാരിയെ
ലോകം മുഴുവൻ പടർന്നുപിടിച്ചുകെണ്ടിരിക്കുന്ന വലിയ ഒരു മഹാമാരിയാണ് കൊറോണ വൈറസ്. ആദ്യം ചൈനയിലാണ് ഈ രോഗം കണ്ടെത്തിയത്. അപ്പോൾ നാം ഇതിനെ ഗൗരവത്തിൽ കണ്ടില്ല. എന്നാൽ ഇന്ന് ലോകം മുഴുവൻ ഈ മഹാമാരി ക്കെതിരെ വിവിധ തലത്തിലുള്ള പ്രതിരോധപ്രവർത്തന ങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പരിസരശുചിത്വം, ആരോഗ്യ പരിപാലനം,രോഗപ്രതിരോധം എന്നീ മാർഗ്ഗങ്ങളിലൂടെ ഇതിനെ തുടച്ചു നീക്കാൻ നാം തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. സാമൂഹ്യവ്യാപനം തടയുക എന്ന ഉദ്ദേശത്തോടു കൂടി കേന്ദ്ര ഗവണ്മെന്റ് ജനതാ കർഫ്യൂ നാം നടപ്പിലാക്കി. ജനങ്ങളിൽ ഈ രോഗത്തെ കുറിച്ച് അറിവ് ലഭ്യമാക്കിന്നതിൽ ധാരാളം ബോധം വൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. രോഗം പിടിപ്പെട്ടവരെ ചികിത്സിക്കുകയും പലരും രോഗ മുക്തി നേടുകയും ചെയ്തു.ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചുവരുടെ എണ്ണം വളരെ കുറവാണ്. നാം ലോക ശ്രദ്ധ ഈ കാര്യത്തിൽ നേടി കഴിഞ്ഞു.കടുത്ത നിബന്ധനകളും അച്ചടക്കവും പാലിച്ചുകൊണ്ട് ജനങ്ങൾ ഈ മഹാമാരിയെ ഇല്ലായിമ ചെയ്യാനുള്ള പ്രവർത്തനത്തിലാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം