എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/അടുത്തറിയാം കൊറോണയെ....

Schoolwiki സംരംഭത്തിൽ നിന്ന്
അടുത്തറിയാം കൊറോണയെ....

കേരളത്തിൽ എത്താൻ വിദൂരസാധ്യത മാത്രമുണ്ടെന്ന് പറഞ്ഞ ഒരു വൈറസ് ഇന്ന് കേരളം ഉൾപ്പെടെ ലോകത്തെയാകെ വിഴുങ്ങാൻ ഒരുങ്ങി നിൽക്കുന്നു. നിപ്പാക്ക് ശേഷം കേരളം ഭീതിയോടെ നോക്കിക്കണ്ട മറ്റൊരു മഹാവിപത്ത്. ചൈനയിലെ വുഹാനിൽ നിന്നാണ് തുടക്കം. പിന്നീട് അങ്ങോട്ട്‌ ഒരു പേമാരി പോലെ ലോകം മുഴുവൻ പരന്നു പിടിച്ചു.

ശാസ്ത്രലോകത്തെ മുഴുവൻ വിറപ്പിച്ച ഈ മഹാമാരിക്കു അത് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ നൽകിയ പേര് നോവൽ കൊറോണ വൈറസ് എന്നാണ് . നോവൽ എന്ന വാക്കിന്റെ അർത്ഥം പുതിയത് എന്നാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നു പിടിക്കാനുള്ള കഴിവ് ഈ വൈറസിന്റെ പ്രത്യേകതയത്രെ. കോവിഡ് -19 എന്നാണ് ലോകരോഗ്യ സംഘടന 2020 ലെ ഈ മഹാമാരിയെ വിശേഷിപ്പിച്ചത്.

എന്താണ് കൊറോണ

മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസാനാളിയെ ബാധിക്കുന്ന വൈറസ് ആണ് കൊറോണവൈറസ്. കീരീടം പോലുള്ള ചില പ്രൊജക്ഷനുകൽ അവയിൽ ഉള്ളത് കൊണ്ട് ആണ് അവയ്ക്ക് കൊറോണ എന്ന് പേര് വന്നത്.

രോഗലക്ഷണങ്ങളും പ്രതിരോധവും

പ്രധാനമായും ശ്വാസനാളത്തെയാണ് ഈ വൈറസ് ബാധിക്കുന്നത്. മൂക്കോലിപ്പ്, ചുമ, തൊണ്ടവേദന, പനി, ശ്വാസതടസം, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. പ്രധാനമായും പ്രതിരോധശേഷി കുറഞ്ഞവരിലും പ്രായം കൂടിയവരിലും കുട്ടികളിലും ഏതെങ്കിലും തരത്തിലുള്ള രോഗം ബാധിച്ചവരിലും ആണ് രോഗം ഗുരുതരാവസ്ഥയിലേക്ക് പോകുന്നത്.

രോഗപ്രതിരോധം

വായുവിലൂടെയാണ് ഈ വൈറസ് പടരുന്നത്. രോഗമുള്ളയാൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തു തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. അങ്ങനെ അവയിലെ രോഗാണുക്കൾ അന്തരീക്ഷത്തിൽ നിലനിൽക്കുകയും ചെയ്യുന്നു രോഗി സ്പർശിച്ച സ്ഥലമോ വസ്തുക്കലോ മറ്റൊരാൾ തൊടുകയാണെങ്കിലും രോഗിയുമായി അടുത്ത് ഇടപെടുംപ്പോഴും രോഗം മറ്റൊരാളിലേക്ക് പകരാം കൃത്യമായ ഒരു മരുന്നോ ഒരു വാക്സിനോ ഇല്ല. സാമൂഹികമായ അകലം പാലിക്കുകയും, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുകയും തുമ്മുമ്പോഴും, ചുമക്കുപ്പോഴും മുഖം തൂവാലാ കൊണ്ട് മറക്കുക, എന്നിവയാണ് ഈ മഹാമാരിയെ ഭൂമിയിൽ നിന്നും അകറ്റി നിർത്താനുള്ള മാർഗം എന്നുള്ളത്.

ഹരിരാഗ്
3 B പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം