എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/എരിഞ്ഞൊടുങ്ങുന്നു ഭൂമിയുടെ ശ്വാസകോശം

Schoolwiki സംരംഭത്തിൽ നിന്ന്
എരിഞ്ഞൊടുങ്ങുന്നു ഭൂമിയുടെ ശ്വാസകോശം

ഭൂമി നശിച്ച് കൊണ്ടിരിക്കുന്നു.
അല്ല, നമ്മൾ നശിപ്പിച്ച് കൊണ്ടിരിക്കുന്നു ......
ഭൂമിയുടെ പച്ചപ്പ് ഇന്ന്
കറുത്ത പുകയായ് മാറിയിരിക്കുന്നു.
പാപത്തിൻ്റെ കരങ്ങൾ മനുഷ്യരുടേതാണ്.
മനുഷ്യരുടേത് മാത്രം!!
പിശാചുക്കളുടെ മനസ്സ്
പണത്തിന് പിന്നാലെ പായുന്നു .......
അവരറിയുന്നില്ല, അവർ നശിപ്പിച്ച്
കൊണ്ടിരിക്കുന്നത് ഭൂമിയെയാണ്, .......
ഭൂമിയുടെ ജീവനെയും .....
അവർ മണൽ വാരിയ നദികൾ
ഇന്ന് വറ്റിവരണ്ടിരിക്കുന്നു ...
അവർ ഇന്നലെ നശിപ്പിച്ച കുന്നുകൾ
ഇന്ന് പ്രളയമായ് മാറിയിരിക്കുന്നു...
ആ കത്തിജ്വലിക്കുന്ന അഗ്നിയിൽ
എരിഞ്ഞൊടുങ്ങുന്നു ഭൂമിയുടെ ശ്വാസകോശംകഥ

ഷഹാന ഷെറിൻ
7 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത