എ.യു.പി.എസ് തൂവൂർ തറക്കൽ/അക്ഷരവൃക്ഷം/'''ആരോഗ്യമുള്ള നാളേക്കുവേണ്ടി'''
ആരോഗ്യമുള്ള നാളേക്കുവേണ്ടി
ചിത്രേ അവനോടിങ് വരാൻ പറ രാവിലെ പോയതാ ഉച്ചക്ക് ഊണിനും വന്നില്ല.രേഖ ചിത്രയോട് പറഞ്ഞു.അപ്പു വീട്ടിലേക്ക് ഓടിവന്നു.അവന്റെ ദേഹത്താകെ ചെളി അവനേകണ്ടതും അവന്റെ അമ്മ അവനോട് ദേഷ്യപ്പെട്ടു അവന്നാണങ്കിലൊ കുളിക്കാൻ മടി ഇന്നലെ അവനോട് അമ്മ കുളിക്കാൻ പറഞ്ഞപ്പോ അവൻ കയ്യും കാലും കെഴുകി അവന്റെ മുറിയാണങ്കിലോ അവൻ വൃത്തിയായി സൂക്ഷിക്കേയില്ല ഇന്ന് അവന്റെ അമ്മ വിട്ട് കൊടുത്തില്ല അവനെ നിർബന്ധിച്ച് കുളിപ്പിച്ചു. രാവിലെയായി അവൻ കിടക്കയിൽ നിന്നെഴുനേറ്റു നല്ല മഴ.അവൻ പ്രഭാത കർമങ്ങളേല്ലാം ചെയ്തതിന് ശേഷം ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു മഴചോരും വരെ ആ മഴയെ ആസ്വദിച്ച് കൊണ്ട് അവനവിടെ തന്നെ നിന്നു. മഴ ചോർന്നു അവൻ അമ്മയോട് വിളിച്ച് പറഞ്ഞു:അമ്മേ ഞാൻ കളിക്കാൻ പോവാട്ടോ.... ഇത് കേട്ടതും അവന്റെ അമ്മ അവന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു:മോന ഇനി നി കുറച്ച് ദിവസത്തിന് കളിക്കാനൊന്നുംപോവേണ്ട ഇപ്പോൾ കൊറോണ എന്ന് പറയുന്ന ഒരു വൈറസ് പടരുന്നുണ്ട് അതിനെ പ്രതിരോധിക്കാൻ വേണ്ട പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം അവനതിന് ഉരുളക്കുപ്പേരി എന്ന് പറയുന്ന പോലുള്ള ഒരു മറുപടിയും കൊടുത്തു അതെനിക്കൊന്നും വെരില്ലമ്മേ ഞാൻ പോവാണ്. ഉച്ചകഴിഞ്ഞ് 3 മണി ആവാറായി അവൻ വീട്ടിലെത്തി അമ്മേ ചോറ് നല്ല വിശപ്പുണ്ട്.അമ്മ അവനോട് പറഞ്ഞു കൈ കഴുകി വാ മോനെ അവനത് ശ്രദ്ധിക്കാതെ കളിച്ച് വന്ന കൈ കൊണ്ട് തന്നെ ചോറ് തിന്നു.രാത്രിയായി അവന് വല്ലാത്ത വയറുവേദനയും ഛർദിയും വീട്ടിലാണെങ്കിൽ അവന്റെ അമ്മയും അവനും മാത്രമൊള്ളു അവന് ചെറുതായി പേടിയാവാൻ തുടങ്ങി അമ്മ രാവിലെ പറഞ്ഞപോലെ വല്ല വൈറസുമായിരിക്കോ എനിക്ക് അപ്പു അമ്മയോട് ചോദിച്ചു നമുക്ക് ആശുപത്രിയിൽ പോവാം.അമ്മ അവന് നല്ല കഞ്ഞി ഉണ്ടാക്കികൊടുത്തു എന്നിട്ട് പറഞ്ഞു രാവിലെയാവട്ടെ അപ്പോഴും ഉണ്ടെങ്കിൽ പോവാം. രാവിലെയായി വയറുവേദനക്ക് കുറവില്ല അമ്മക്ക് പേടിയാവാൻ തുടങ്ങി വേഗം ആശുപത്രിയിൽ എത്തിച്ചു. അമ്മ ഡോക്ടറോട് പറഞ്ഞു ഇന്നലെ രാത്രി മുതൽ വയറുവേദനയും ചർദ്ധിയുമാ ഇവന്.ഇവന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചത.ഇവനെനോക്കാൻ ഞാൻ ഒള്ളു.ഡോക്ടർ അവനെ പരിശോധിച്ചു എന്നിട്ട് അവനോട് ചോദിച്ചു:ഇന്നലെ ഭക്ഷണം കഴിച്ചപ്പോ കൈ കഴുകിയിരുന്നില്ലേ അവൻ ഇല്ല എന്ന് പറഞ്ഞു.എന്നിട്ട് അവൻ ഡോക്ടറോട് പേടിയോടെ ചോദിച്ചു എനിക്ക് കൊറോണയാണോ അവൻ ഡോക്ടറിന്റെ ഉത്തരത്തിന് വേണ്ടി കാതോർത്തു ഡോക്ടർ ഒരു പുഞ്ചിരിയോടെ പറഞ്ഞു മോനെന്തിന ഇങ്ങനെ പേടിക്കുന്നെ കൊറോണയൊന്നുമല്ല കൈ കഴുകാതെ ഭക്ഷണം കഴിച്ചതിന്റെയും ശുചിത്വമില്ലാത്തത്തിന്റെയുമാണ്.ഞാൻ ഒരു മരുന്ന് തരാം അത് കഴിച്ചാൽ ഇതോക്കെ മാറും. അവനപ്പോഴാണ് സമാധാനമായത് എന്നിട്ട് ഡോക്ടർ അവനോട് പറഞ്ഞു മോനെ നമ്മുടെ ജീവിതത്തിൽ എപ്പോഴും വേണ്ട ഒന്നാണ് ശുചിത്വം.നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് വ്യക്തി ശുചിത്വവും,പരിസര ശുചിത്വവും. അവൻ ഒരു കുറ്റബോധത്തോടെ പറഞ്ഞു ഇനി ഞാൻ വൃത്തിയിലെ നടക്കു.വൃത്തിയില്ലെങ്കിൽ എന്താണ് സംഭവിക്കുക എന്നത് എനിക്ക് ഇപ്പോഴാണ് മനസ്സിലാവുന്നത്.ഡോക്ടർ അവന് ഒരു മാസ്ക് കൊടുത്തു എന്നിട്ട് പറഞ്ഞു നമ്മുടെ ലോകത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഈ കൊറോണ വൈറസിനെ നമുക്കെല്ലാവർക്കും ഒന്നിച്ച് തടയാം.ആരോഗ്യമുള്ള നല്ല നാളേക്കുവേണ്ടി.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ