എ.യു.പി.എസ് എറിയാട്/അക്ഷരവൃക്ഷം/സ്നേഹത്തിൻ്റെ ഇതളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹത്തിൻ്റെ ഇതളുകൾ

അതിയായ സ്നേഹമുള്ള സുഹൃത്തുക്കളായിരുന്നു ബാലുവും അപ്പുവും. ഇവർ രണ്ടു പേരും സഹോദരങ്ങളെ പോലെയാണ്. ഒരു ദിവസം അവർ കളിക്കുകയായിരുന്നു. അപ്പോഴാണ് അവരുടെ കൂട്ടുകാരി അഥവാ അപ്പുവിൻ്റെ സഹോദരി അവിടെ ഓടിയെത്തിയത്.

"നാളെ സ്കൂൾ ഇല്ല, ഇനി കുറേ ദിവസത്തേക്ക് സ്കൂൾ ഉണ്ടാവുകയുമില്ല" എന്നവൾ പറഞ്ഞു. അതു കേട്ടയുടൻ അപ്പു ചോദിച്ചു: അതെന്താ സ്കൂൾ അടച്ചോ? അമ്മു പറഞ്ഞു: കൊറോണ എന്ന രോഗം നമ്മുടെ നാട്ടിലും എത്തി. "കൊറോണ ! അതെന്താ "- അപ്പു ചോദിച്ചു. അപ്പോൾ ബാലു ഇരുവരോടും പറഞ്ഞു: കൊറോണ എന്നാൽ ഒരു വൈറസ് ആണ്. ചൈനയിൽ നിന്നാണ് ഇത് പുറപ്പെട്ടത്. വുഹാൻ നഗരത്തിൽ ഒരു ചന്ത ഉണ്ടായിരുന്നു. അവിടെ മൃഗങ്ങളെ അറുത്ത് വിൽക്കുകയായിരുന്നു അവരുടെ പതിവ്.ഈനാംപേച്ചിയെന്ന മൃഗത്തിൽ നിന്നാണ് വൈറസ് വന്നത്. ഇതിപ്പോൾ ലോകമാകെ പകർന്നിരിക്കുകയാണ്. നമ്മുടെ കേരളത്തിലും അതെത്തിയതിനാലാവും സ്കൂൾ അടച്ചത്.ഈ വാക്കുകൾ കേട്ടപ്പോൾ അപ്പു ചോദിച്ചു: വൈറസ് എന്നാൽ എന്താ?

ബാലു ഉത്തരം പറഞ്ഞപ്പോഴേക്കും അവൻ്റെ അമ്മ വിളിച്ചു. സന്ധ്യയായിരുന്നു. ഞാൻ പറഞ്ഞു തരാമെന്ന് പറഞ്ഞ് അവൻ പോയി. അന്നു രാത്രി കിടക്കുമ്പോൾ അപ്പു ആലോചിച്ചു: എന്തു നല്ലവനാണ് ബാലു. അടുത്ത ദിവസം അവൻ വന്നപ്പോൾ അപ്പു ചോദിച്ചു: വൈറസ് " ? ഞാൻ പറഞ്ഞു തരാം .നീ കേട്ടിട്ടില്ലായിരുന്നോ അപ്പൂ. നി പ എന്ന വൈറസ് അല്ലാതെ എനിക്കറിയില്ല. ലോകത്ത് പല രോഗങ്ങളും വന്നിട്ടുണ്ട്. അതു തടയാൻ വളരെ കഷ്ടപ്പെട്ടു. എയ്ഡ്സ്, കോളറ, വസൂരി, എ ബോള എന്നിങ്ങനെ പലതും. ഇതിൽ എയ്ഡ്സ് അമേരിക്കയിൽ നിന്ന് പുറപ്പെട്ടതാണ്. കോളറ ഈച്ചയിൽ നിന്നും എ ബോള നിപ എന്നിവ വവ്വാലിൽ നിന്നുമാണ് വന്നത്.

ഇവയെല്ലാം തടയാൻ വ്യായാമം, വ്യക്തി ശുചിത്വം, സമൂഹ ശുചിത്വം, ഐക്യം എന്നിവ വേണം. ചില രോഗങ്ങൾ വരാൻ കാരണം മനുഷ്യൻ തന്നെയാണ്.അതു പോലെ തന്നെ പ്രകൃതിദുരന്തങ്ങളും. നമുക്ക് ഒരു രോഗം വന്നാൽ മറ്റുള്ളവർക്ക് പകരണമെന്ന് നാം ഒരിക്കലും കരുതരുത്. മറ്റുള്ളവർക്ക് പകരാതിരിക്കാനും എനിക്കേ വന്നൊള്ളൂ എന്ന് സമാധാനിക്കാനും പാടുള്ളൂ. അപ്പു ബാലുവിനോട് ചോദിച്ചു: നീ എന്നും ഞങ്ങൾക്കിങ്ങനെ നിരോ അറിവും പകർന്നു തരുമോ? " അതെ " എന്ന് ബാലു പറഞ്ഞു. അങ്ങനെ അവർ മൂന്നു പേരും എല്ലാ ദിവസവും അറിവുകൾ കൈമാറി.

ഹനിയ.വി
5 C എ.യു.പി.എസ്.എറിയാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ