സഹായം Reading Problems? Click here


എ.യു.പി.എസ്. പനമണ്ണ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രകൃതി

പ്രകൃതിയൊരു സുന്ദര ചിത്രം.
കാടും കടലും പുഴകളുമെല്ലാം
നിറഞ്ഞൊരു സുന്ദര ചിത്രം
അതു പണ്ടത്തെ കാഴ്‌ച്ച...

ഇന്ന്‌ പ്രകൃതിയൊരു ചവറ്റുകൊട്ടക്കു തുല്യം.
കാടുകൾ വെട്ടി ഫ്ലാറ്റുകൾ പൊങ്ങി
കടലുകൾ പ്ലാസ്‌റ്റിക്കു മാലിന്യമായി
പുഴകളും പാടവും നികത്തി
അവിടെ ഫൈവ്‌ സ്റ്റാർ ഹോട്ടലുകൾ പൊങ്ങി..

ഇന്ന് ശ്വസിക്കാൻ ശുദ്ധ വായുവുണ്ടോ ?
മരതണലുകൾ ഉണ്ടോ?
ഇന്നെന്തുണ്ട്‌ മാലോകരേ... ഇത്
പ്രകൃതിയുടെ ചോദ്യം ?

ഇന്നൊന്നുമില്ല
പ്രകൃതിയെ കൊല്ലുന്ന കാഴ്‌ച്ച മാത്രം...
ഇതെന്തൊരു ക്രൂരത..
ഇതെന്തൊരു ക്രൂരത..

എന്തുണ്ടാക്കിവെച്ചു നാം
നാളത്തെ തലമുറക്ക്‌?
ഇന്നത്തെ തലമുറക്ക്‌ പാടമറിയുമോ?
നെല്ലറിയുമോ?കൊയ്‌ത്തു പാട്ടറിയുമോ?
പണ്ടത്തെ സുന്ദര ലോകമറിയുമോ?

അറിയില്ല നമ്മളവരെ അറിയിച്ചില്ല
അതുതന്നെ കാര്യം..
ഫ്ലാറ്റും മതിലും ഉണ്ടാക്കി നാം അതിരുകൾ തീർത്തപ്പോൾ..
പ്രളയവും കൊടുങ്കാറ്റും വന്നു
പിന്നാലെ നിപ്പയും ഭീകരൻ കൊറോണയും..
ഇത് പ്രകൃതിയുടെ മായാജാലം..

നമ്മൾ മാറണം..
എല്ലാം മാറണം ,മാറ്റണം.
തിരിച്ചു പോകാം പഴയ സുന്ദര ലോകത്തേക്ക്
രോഗങ്ങളേയും പ്രകൃതി ദുരന്തങ്ങളേയും ചെറുക്കാം..
ഒന്നിച്ചു പ്രകൃതിയെ സംരക്ഷിക്കാം ..
പ്രകൃതിയൊരു സുന്ദര ചിത്രം.
സംരക്ഷിയ്ക്കാം നാളേക്കായ്..

നവ്യ കെ
5 A പനമണ്ണ യു പി സ്‍ക‍ൂൾ
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത