എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/വൈറസ്.
വൈറസ്.
പ്രീയപ്പെട്ട കൂട്ടുകാരെ ഞാൻ പാവം വൈറസ്.ഉൾക്കാട്ടിലുള്ള നായ..പന്നി പോലുള്ള ജീവികളിൽ ഞാൻ വളരുന്നു.അവരിൽ പെറ്റു പെരുകി ഞാനും കുടുംബവും സന്തോഷകരമായ ജീവിതം നയിച്ചു വന്നിരുന്നു.പന്നിയേയും നായ്ക്കളെയും ഭക്ഷണമാക്കുന്ന മനുഷ്യവർഗം പന്നിയെ വേട്ടയാടി പിടിച്ചു.പന്നിയുടെ ശരീരത്തിൽ ജീവിച്ച ഞാൻ എന്തുചെയ്യണമെന്നറിയാതെ വേവലാതി പ്പെട്ടു.അപ്പോഴാണ് വേട്ട മനുഷ്യൻ പന്നിയെ എടുക്കാൻ വന്നത്.പന്നിയെ അയാൾ എടുത്തതും ഒട്ടും ആലോചിക്കാതെ അവന്റെ കയ്യിൽ ഞാൻ പിടിച്ചു കയറി.മനുഷ്യന്റെ കൈ എനിക്ക് ജീവിക്കാൻ പറ്റിയ സ്ഥലമായിരുന്നു.ഞാൻ ജീവിച്ചിരുന്നത് പന്നിയുടെ ശ്വാസകോശത്തിൽ ആയിരുന്നു.ഞാൻ ഉണ്ടെന്നു കരുതി അവക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു ട്ടോ.പെട്ടെന്നാണ് മനുഷ്യൻ തന്റെ കൈ കൊണ്ട് മൂക്കുതടവിയത്.ഒട്ടും താമസിച്ചു നിൽക്കാതെ ഞാൻ കയ്യിൽ നിന്നും മൂക്കിലൂടെ അവന്റെ ശ്വാസകോശത്തിലേക്കു കടന്നു.ഏകദേശം 15 ദിവസം കഴിഞ്ഞപ്പോഴേക്കും അവന്റെ ശ്വാസകോശത്തിൽ ഞാൻ പെറ്റുപെരുകിയിരുന്നു.ഞങ്ങൾ കൂടും തോറും മനുഷ്യന് ശ്വാസതടസം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.ഒപ്പം കഠിനമായ പനിയും.അപ്പോൾ മനസ്സിലായി ഞങ്ങൾ ജീവിച്ചാൽ മനുഷ്യർക്ക് ജീവിക്കാൻ കഴിയില്ല എന്ന്.പക്ഷെ അപ്പോഴേക്കും ഞങ്ങൾ വലിയ കുടുംബം ആയിത്തീർന്നിരുന്നു.ആ മനുഷ്യനിൽ നിന്നു ചുറ്റുമുള്ള ഓ രോരുത്തരിലേക്ക് ഞങ്ങൾ ഓരോ രുത്തരും കയറിപ്പറ്റി.മനുഷ്യർക്ക് വൃത്തി കുറവായതിനാൽ കയറിപ്പറ്റാൻ ഞങ്ങൾക്ക് വളരെ എളുപ്പം ആയിരുന്നു.താമസിയാതെ മനുഷ്യർ എന്നെ കണ്ടെത്തി.ഇടക്കിടക്ക് കൈ കഴുകിയാൽ എന്നെ നശിപ്പിക്കാൻ കഴിയുമെന്ന് അവർക്ക് മനസ്സിലായി.അവർ കൈ കഴുകാൻ തുടങ്ങിയപ്പോൾ ഞങ്ങളുടെ ജീവൻ ഇല്ലാതാവാനും തുടങ്ങിയിരിക്കുന്നു.എങ്കിലും വൃത്തിയും ശുചിത്വവും ഇല്ലാത്ത മനുഷ്യർ ഉള്ളതിനാൽ ഞങ്ങൾക്ക് പിടിച്ചുനിൽക്കാൻ സാധിച്ചു.മനുഷ്യർ എന്നെ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.അവർ എന്നെ പൂർണമായി ഇല്ലാതാക്കുന്നതിനു മുൻപ് ഞങ്ങൾ ആദ്യം താമസിച്ചിരുന്ന ഉൾക്കാട്ടിൽ പോയി നായയുടെയോ പന്നിയുടെയോ ശ്വാസകോശത്തിൽ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നത് മാത്രമാണ് എന്റെ പ്രാർത്ഥന.ഞാൻ വന്നതോടെ മനുഷ്യരിൽ വൃത്തിയും ശുചിത്വവും കൂടി.മനുഷ്യരിൽ അത് എന്നും നില നിൽക്കട്ടെ. "വൃത്തിയും ശുചിത്വ വും നില നിർത്തൂ..... മാറാവ്യാധികളെ അകറ്റി നിർത്താം....."
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ