എ.യു.പി.എസ്. തൃപ്പനച്ചി/അക്ഷരവൃക്ഷം/പക്ഷിക്കുഞ്ഞിനു മുന്നിൽ

Schoolwiki സംരംഭത്തിൽ നിന്ന്
പക്ഷിക്കുഞ്ഞിനു മുന്നിൽ

കുഞ്ഞു പക്ഷി വെറുതെയിരുന്നു മടുത്തപ്പോൾ ഞാനൊന്ന് തോട്ടത്തിലേക്കൊന്നിറങ്ങി നോക്കി ', പൂവുകൾ തേടി പറക്കും ശലഭവും മാമ്പഴം തിന്നുന്ന പക്ഷികളും ഛിൽ ചിൽ പാടി നടക്കുന്ന അണ്ണാനും, പൂന്തേൻ നുകരും കുരുവികളും ... കണ്ടു ഞാനെൻ മനം കുളിരും വരെ. രണ്ടടി മുമ്പോട്ടു വെച്ചപ്പോൾ ഞാൻ കണ്ടു, വീണുകിടക്കുന്ന പക്ഷിക്കൂട്! സൂക്ഷിച്ചു നോക്കി ഞാൻ അപ്പോഴതാ അതിലൊരുകുഞ്ഞു പക്ഷി! കുഞ്ഞു പക്ഷിയെ കൈയ്യിലെടുത്തു നടന്നു നടന്നു ഞാൻ വീട്ടിലെത്തി, ഇത്തിരി ചോറും ചെറുപയറും പ്ലാവിലയിൽ വെച്ചതിൻ മുന്നിലായ്, വെള്ളമെടുക്കാനായി ഞാൻ നടന്നു ... പക്ഷിക്കുഞ്ഞുങ് മുൻപിൽ വെള്ളം വച്ചിട്ട് ഞാൻ കുഞ്ഞു പക്ഷിക്കൊരു കൂടൊരുക്കി ......

ഫാത്തിമ ഫിദ
4. D എ യു പി സ്കൂൾ തൃപ്പനച്ചി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ