എ.യു.പി.എസ്.വള്ളിക്കോട്/അക്ഷരവൃക്ഷം/'''കൊറോണമാരി''' (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണമാരി (കവിത)

പാരിലിന്നെത്തി കൊറോണമാരിയായ്
വിപത്തിലായി വീണിടുന്നു മനുഷ്യരെല്ലാം.
തൊട്ടവർക്കായ് പകർന്നീടുന്നു ഈ മാരി
ചുമയിലും തുമ്മലിലൂടെ പടർന്നുപോണു.
ചൈനയിൽ ജനിച്ചുവീണു യാത്ര തുടങ്ങീമാരി
പിടിച്ചുകെട്ടാനാവുന്നില്ല ആർക്കുമാർക്കും.
ലോകമെമ്പാടും പ്രതിരോധ മാർഗമേ തുണയായുള്ളൂ.
പ്രതിരോധമായ് എത്തീ അടച്ചുപൂട്ടലും
ആയതിൽ കൂട്ടിലകപ്പെട്ടു മാനവരെല്ലാം.
ആശങ്ക വെടിഞ്ഞിട്ട് ജാഗ്രതയോടെ
ഒറ്റക്കെട്ടായ് പൊരുതിടുന്നു ലോകരെല്ലാം.
മാസ്‌ക്കുകളും സാനിറ്റൈസുകളും കയ്യിലൊതുക്കി
കണ്ണിപൊട്ടിച്ചിടുന്നു ലോകമാരിയുടെ.
അഭയവും സുരക്ഷയുമാണ് വീടുകളെന്നും
സ്വയ ജീവൻ ത്യജിച്ചിടുന്നു മറു ജീവനുവേണ്ടി.
ആരോഗ്യപ്രവർത്തകരാം മാലാഖമാർ നമ്മെ
പട്ടിണിയില്ലാതെ കൈ പിടിച്ചിടുന്നൂ.
നേതൃത്വ നേതാക്കൾ ഒപ്പമുണ്ട് കൂടെ
പോരാടണം ചെറുക്കണം നാമീവിപത്തിനെ.
പ്രതിരോധം കൊണ്ട് തൂത്തെറിയുകയും
ഒറ്റക്കെട്ടായ് നേരിടണം ഈ മാരിയെ നാം.
വിജയത്തിനായ് പൊരുതീടണം മാതൃകയാകുവാൻ
ലോകത്തിനു മുന്നിൽ കേരളത്തിൻ യശസ്സുയർത്താൻ.
പോയകാല വസന്തത്തിൽ മധുനുകരാൻ.
 

മുഹമ്മദ്‌ ഉനൈസ്
5 A എ.യു.പി.എസ്.വള്ളിക്കോട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത