ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ്.മനിശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

അക്ഷരമരം പദ്ധതി  

കുട്ടികൾക്ക് മലയാളം, ഹിന്ദി , ഇംഗ്ലീഷ്, സംസ്കൃതം , ഉറുദു എന്നീ വിഷയങ്ങളിൽ അക്ഷരങ്ങളും , ചിന്ഹങ്ങളും  കൂടുതൽ അറിയാൻ ചിത്ര രൂപത്തിൽ തയ്യാറാക്കി .

മധുരിക്കും മലയാളം

മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അധ്യാപകർക്ക് തുല്യമായി വീതിച്ചു നൽകി അവരെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രദ്ധ നൽകി .

കാവ്യ കേളി

കവികളെയും അവരുടെ കവിതകളെയും പറ്റി  കൂടുതൽ അറിയാൻ കുട്ടികൾ സ്വയം ഓരോ കവികളായി മാറി സ്വയം പരിചയപ്പെടുത്തി . അവരുടെ കവിതകൾ ആലപിച്ചു

ഗ്രീൻ തോൺ പദ്ധതിക്ക് തുടക്കം കുറിച്ചു

ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഉൾക്കൊണ്ട് നടത്തിയ ഗ്രീൻ തോൺ പദ്ധതി കേരളത്തിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈ നട്ട് ഗ്രീൻ വാരിയർ അവാർഡിനർഹമായത് നമ്മുടെ സ്കൂളാണ്.

കളിവഞ്ചി

ക്രാഫ്റ്റ് വർക്ക് കുട്ടികൾക്ക് കൂടുതൽ പ്രയോജനപ്പെടുത്തി

ദൃഷ്ടി സർഗോത്സവം

പരിപാടിയിൽ കുട്ടി കവിതയ്ക്ക് സ്പെഷ്യൽ ജൂറി അവാർഡ് നേടാൻ കഴിഞ്ഞു. കേരളത്തിലെ ബെസ്ററ് പെർഫോമിംഗ് സ്‌കൂളായി തെരഞ്ഞെടുത്തു .

പ്രകൃതിയെ അടുത്തറിയാം പദ്ധതിക്ക് തുടക്കം കുറിച്ചു

കുട്ടികൾ പ്രകൃതിയുടെ ചിത്രങ്ങൾ പകർത്തി കൂടുതൽ പ്രകൃതിയെ അടുത്തറിഞ്ഞു .

രുചി മേളം

കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെടുത്തി വിവിധ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തി വിവിധതരത്തിലുള്ള പലഹാരങ്ങൾ, പായസങ്ങൾ എന്നിവ ക്ലാസ്സുകളിൽ തന്നെ തയ്യാറാക്കി നൽകി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം