എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/കൊറോണക്കാലം പ്രകൃതിയോടൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം പ്രകൃതിയോടൊപ്പം

സ്കൂൾ വാർഷികം അടിച്ചു പൊളിക്കണം എന്ന ചിന്തയിലിരുക്കുമ്പോഴാണ് നാളെ മുതൽ സ്കൂൾ ഇല്ല എന്ന് സുജാത ടീച്ചർ പറഞ്ഞത് .കേട്ട നിമിഷം ഞാനും എൻ്റെ കൂട്ടുകാരു സന്തോഷിച്ചു .ഈ സന്തോഷം അധികം നിന്നില്ല മൊബൈലും കൊച്ചു ടി വി യും ഇഷ്ടം പോലെ കണാലോ എന്ന് സന്തോഷിച്ച എനിക്ക് രണ്ടിനോടും മടുപ്പ് തോന്നി .പിന്നെ അമ്മയെ ശല്യം ചെയ്യാൻ തുടങ്ങി. ആദ്യം പാചക പരീക്ഷണങ്ങളായിരുന്നു. ഞാൻ മാത്രമല്ല കുഞ്ഞുവും അമ്മു ചേച്ചിയും മാനവും എൻ്റെ കൂടെ ഉണ്ടായിരുന്നു. ശേഷമുള്ള കളികൾ പലതും വീടിനു പുറത്തായിരുന്നു. ഞങ്ങളുടെ കളികൾക്കെല്ലാം കുറച്ചൊക്കെ ചീത്ത പറയുമെങ്കിലും കട്ട സപ്പോർട്ടാണ് അമ്മ. അങ്ങനെയാണ് കളി വീട് എന്ന ഐഡിയ തോന്നിയത്. എന്തൊക്കെ വേണം അതിന് എന്ന് ഞങ്ങളോട് അലോചിക്കാൻ പറഞ്ഞു. ഞങ്ങൾ ചർച്ച തുടങ്ങി .വേണ്ടതെന്തൊക്കെ എന്ന് അമ്മയോട് പറഞ്ഞു. തെങ്ങിൻ്റെ പട്ട ,നീളമുള്ള വടികൾ, കയർ ,ബഡ്ഷീറ്റ്....etc സാധനങ്ങൾ തയ്യാറാക്കാൻ തുടങ്ങി. കുളവരമ്പിൽ വീണു കിടക്കുന്ന പട്ട ഞങ്ങൾ കൊണ്ടുവന്നു. അപ്പോഴേക്കും മറ്റു സാധനങ്ങളും റെഡി. പിന്നെ വീടുപണി തുടങ്ങി. തെങ്ങോല മേഞ്ഞ വീടിനുള്ളിൽ എന്തു തണുപ്പാണെന്നോ. ആ ദിവസം പോയതറിഞ്ഞില്ല. പിന്നെയുള്ള ദിവസങ്ങളിൽ ആ കളിവീടായി ഞങ്ങളുടെ ലോകം. പ്ലാവില പാത്രങ്ങളും പുളിയില ചോറും ,മണ്ണപ്പവും നല്ല സന്തോഷം.സമയം പോയതറിഞ്ഞില്ല തല്ലുകൂടലും കുറവ്. പിന്നെ അങ്ങോട്ട് തൊടിയിലുള്ളസാധനങ്ങളോരോന്നും കളിപ്പാട്ടമായി. അച്ചിങ്ങ വണ്ടി ,മൺ രൂപങ്ങൾ, പനമ്പഴം കൊണ്ടുള്ള പാവ അങ്ങിനെ യോരോന്നും. അതിനിടയിൽ കിളികൾ വന്ന് വെള്ളം കുടിക്കുന്നതും പൂമ്പാറ്റകൾ പൂവിലിരുന്ന് തേൻ കുടിക്കുന്നതും പല തരം കിളികളുടെ ശബ്ദവും കേൾക്കാനും ഇഷ്ട്ടപെടാനും തുടങ്ങി .പണ്ടത്തെ കളികളെപ്പറ്റി അച്ഛനും അമ്മയും അമ്മ മ്മയുമൊക്കെ പറയാറുണ്ടെങ്കിലും അതെല്ലാം കളികളാണോ എന്ന തോന്നലായിരുന്നു എനിക്ക്. പക്ഷേ അതൊക്കെ നല്ല കളികളാണ് എന്ന് കളിച്ചപ്പോഴല്ലേ മനസ്സിലായത്. പ്രകൃതിയെ സ്നേഹിക്കണമെന്ന് പ്രജിത ടീച്ചർ എന്നും പറയാറുണ്ടെങ്കിലും അത് എന്ത് എന്ന് മനസ്സിലാക്കാൻ ഈ കൊറോണക്കാലം വേണ്ടി വന്നു. ഈ പ്രകൃതി ഇങ്ങനെയില്ലാ എങ്കിൽ ഈ സന്തോഷം ഉണ്ടാവുമോ.ഇല്ല അതിനാൽ പ്രകൃതിക്ക് ദോഷം ഒരു പ്രവർത്തിയും നമ്മൾ ചെയ്യരുത്

പ്രവീൺ ഉണ്ണികൃഷ്ണൻ
3 A എ യു പി സ്കുൾ കേരളശ്ശേരി പാലക്കാട് ,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം